തെന്നിന്ത്യന്‍ ബോസ് ഓഫീസ് ഉഴുതുമറിക്കാന്‍ റോക്കി വീണ്ടുമെത്തുന്നു; ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗവുമായി പ്രശാന്ത് നില്‍ എത്തുമ്പോള്‍ വില്ലനായി സഞ്ജയ് ദത്ത്; ചിത്രത്തിന്റെ പൂജ താരനിറവില്‍ നടന്നു

Malayalilife
തെന്നിന്ത്യന്‍ ബോസ് ഓഫീസ് ഉഴുതുമറിക്കാന്‍ റോക്കി വീണ്ടുമെത്തുന്നു; ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗവുമായി പ്രശാന്ത് നില്‍ എത്തുമ്പോള്‍ വില്ലനായി സഞ്ജയ് ദത്ത്; ചിത്രത്തിന്റെ പൂജ താരനിറവില്‍ നടന്നു

കെ.ജി.എഫ് ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസ് ഉഴുതുമറിക്കാന്‍ രണ്ടാംഭാഗവുമായി കെ.ജി.എഫ് വീണ്ടുമെത്തുന്നു. തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ ലോകം മുഴുവന്‍ അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു കെ.ജി.എഫ് മേക്കിങ്. ബാഹുബലിയെ വെല്ലുന്ന ആര്‍ട്ട് വര്‍ക്കും സാങ്കേതിക സംവിധാനവും ഉപോഗപ്പെടുത്തിയാണ് തെലുങ്ക് സിനിമാ നിര്‍മാണ മേഖലയെ കടത്തിവെട്ടി കന്നട സിനിമാ ഇന്ത്യന്‍ സിനിമകളുടെ നമ്പര്‍ വണ്‍ പട്ടികില്‍ ഇടം പിടിച്ചത്.

റോക്കിങ് സ്റ്റാര്‍ യാഷിന്റെ തകര്‍പ്പന്‍ പ്രകടനവും മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ 2 വുമായി സംവിധായനും തിരക്കഥാകൃത്തുമായ പ്രശാന്ത് നില്‍ എത്തുമ്പോള്‍ ഒന്നിനേക്കാളഅ# സസ്‌പെന്‍സ് നിലനില്‍ക്കുന്നതാണോ രണ്ടാം ഭാഗം എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. 

കോലാര്‍ സ്വര്‍ണഖനിയും ഇവിടേക്ക് കടന്നെത്തുന്ന നായകനായ റോക്കി എന്ന കഥാപാത്രവുമായിട്ടാണ് യാഷ് ചിത്രത്തിലെത്തുന്നത്. ാഷിന്റെ കരിയര്‍ ബ്രേക്ക് ചിത്രം എന്നതും കെ.ജി.എഫ് തന്നെയാണ്. രണ്ടാംഭാഗത്തില്‍ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ സാന്റിവുഡിലെ പ്രധാനതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചതെങ്കില്‍ രണ്ടാംഭാഗം ബോളിവുഡ് താരനിര കൂടി ഉള്‍പ്പെുത്തി ഗംഭീരമാക്കാന്‍ ഒരുങ്ങുകാണ് സംവിധായകന്‍.

ഒന്നംഭാഗം പറഞ്ഞു നിര്‍ത്തിയത് റോക്കി എന്ന അധോലോക നായകന്റെ വളര്‍ച്ച ആണെങ്കില്‍ രണ്ടാം ഭാഗം റോക്കിയുടെ അധോലോക വാഴ്ചയും ഒടുക്കവുമാകും പറയുമെന്നതാണ് സൂചന. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്.  ചിത്രത്തിന്റെ ആദ്യഭാഗം  50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. രണ്ടാംഭാഗത്തിന്റെ പൂജ ഇന്നലെയാണ് നടന്നത്.

Read more topics: # kgf 2 chapter pooja
kgf 2 chapter pooja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES