52-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ഭൂതകാലത്തിലെ പ്രകടനമാണ് രേവതിയെ മികച്ച നടിയാക്കിയത്.
ജനപ്രിയചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് നേടിയത്.. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷെറി ഗോവിന്ദനാണ്.അവനിവിലോനയുടെ തിരക്കഥയ്ക്കാണ് പുരസ്കാരം.
142 സിനിമകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത് 29 ചിത്രങ്ങളാണ്. കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ , സെക്രട്ടറി അജോയ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .സയ്യിദ് മിർസ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.