ഡാഡ' നായകന്‍ കവിനും മോണിക ഡേവിഡും വിവാഹിതരായി. ഞായറാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തമിഴ് നടനും ബിഗ് ബോസ് താരവുമായ കവിനും മോണിക ഡേവിഡും ഏറെക്കാലത്തെ സൗഹൃദത്തിന് ശേഷമാണ് വിവാഹിതരായത്. ഒരു സ്‌കൂളില്‍ അധ്യാപികയാണ് മോണിക.
ബിഗ് ബോസ് തമിഴ് മൂന്നാമത്തെ സീസണ്‍ ഷോയില്‍ വിജയിയാകാതെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരാളായിരുന്നു കവിന്‍ രാജ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ കവിന്‍ തന്നെ തന്റെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കവിന്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ നിരവധി സിനിമ താരങ്ങളാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്.
നട്പുന എന്നാണ് തെരിയുമാ' എന്ന സിനിമയിലാണ് കവിന്‍ ആദ്യമായി നായകനായി അഭിനയിച്ചത്. ഈ വര്‍ഷം തമിഴില്‍ ഇറങ്ങി സൂപ്പര്‍ഹിറ്റായ ദാദയില്‍ കവിന്‍ ആയിരുന്നു നായകന്‍. ഇനി രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.