പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് കത്രീന കൈഫ്. ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ഐ വി ശശിയാണ്.
ബോളിവുഡിൽ വീണ്ടും കോവിഡ് ബാധ. നടി കത്രീന കൈഫിനാണ് ഏറ്റവുമൊടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കത്രീനയുടെ കാമുകൻ വിക്കി കൗശലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ നടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കത്രീന പറഞ്ഞു.
ബോളിവുഡിൽ വൈറസ് ബാധ കഠിനമായി തുടരുകയാണ്. ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പെഡ്നേകർ, വിക്കി കൗശൽ തുടങ്ങി നിരവധി പേർക്കാണ് ഇതിനകം കോവിഡ് ബാധിച്ചത്. അക്ഷയ് കുമാറിന് രോഗം വന്നതോടെ സൂര്യവൻശി ചിത്രം നീട്ടിവെച്ചിരുന്നു.
വിക്കി കൗശലിനും ഭൂമി പെട്‌നേക്കറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും അസുഖവിവരത്തെക്കുറിച്ച് അറിയിച്ചത്. കൃത്യമായി ശ്രദ്ധിച്ചിരുന്നുവെങ്കിലും തനിക്ക് കൊവിഡ് ബാധിച്ചുവെന്നായിരുന്നു വിക്കി കൗശല്‍ കുറിച്ചത്. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ കഴിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നുമായിരുന്നു വിക്കി കൗശല്‍ കുറിച്ചത്.