96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തുന്നു. 2 ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സത്യന് സൂര്യന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം ജപ്പാന് ആണ് റിലീസിന് ഒരുങ്ങുന്ന കാര്‍ത്തി ചിത്രം.
രാജ് മുരുകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവല്‍ ആണ് നായിക. ദീപാവലി റിലീസ് ആണ് ചിത്രം. നളന് കുമാരസ്വാമിയുടെ സുദുകാവം എന്ന ചിത്രം പൂര്‍ത്തിയാക്കിയശേഷം ഈ വര്‍ഷം അവസാനത്തോടെ പ്രേംകുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് കാര്‍ത്തിയുടെ തീരുമാനം. പൊന്നിയിന്‍ സെല്വന് ആണ് കാര്‍ത്തിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ മികച്ച പ്രകടനം ആണ് കാര്‍ത്തി കാഴ്ചവച്ചത്.