ഇന്നലെ ലോക വനിതാ ദിനമായിരുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളെ എല്ലാവരും ആശംസിച്ചു. പല സ്ഥലത്തും പല രീതിയിലെ ആഘോഷങ്ങളായിരുന്നു. പലരും പല പോസ്റ്റുകളാണ് ഇതിനെ ചുറ്റിപറ്റി ഇട്ടതു. പലരും അങ്ങോട്ടുമിങ്ങിടും ആശംസകൾ അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ബോളിവുഡ് താരം വ്യത്യാസമായാണ് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തന്റെ രണ്ടാമത്തെ മകനെ ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് കരീന.
കാത്തിരിപ്പിനൊടുവില്‍ സെയ്ഫ്-കരീന ദമ്പതികളുടെ രണ്ടാമത്തെ മകന്റെ ആദ്യത്തെ ഫോട്ടോ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തന്റെ തോളില്‍ കിടക്കുന്ന മകന്റെ ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നാണ് കരീന പറയുന്നത്. വനിതാ ദിനത്തില്‍ അനുഷ്‌കയുടേയും മകള്‍ വാമികയുടേയും ചിത്രം പങ്കുവച്ചു കൊണ്ട് വിരാട് കോഹ്ലിയുമെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്റെ വാക്കുകളും വനിതാ ദിനത്തില്‍ ശ്രദ്ധ നേടുകയാണ്. ഒരു മനുഷ്യന് സാധ്യമാകുന്ന ഏറ്റവും അവിശ്വസനീയവും മനോഹരവുമായ കാഴ്ചയാണ് കുട്ടിയുടെ ജനനം. അതു കണ്ടാല്‍ എന്താണ് സ്ത്രീകളുടെ കരുത്തെന്ന് മനസിലാകുമെന്ന് വിരാട് പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞത്.
പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ്. ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി. ഇതിൽ കരീനയും അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈയാണ്.