ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തി. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടു കളിലൂടെയാണ് കരണ്‍ ജോഹറെ കണ്ടുമുട്ടിയ വിവരം അറിയിച്ചത്. വെറും സന്ദര്‍ശനം മാത്രമാണോ ഏതെങ്കിലും പ്രൊജക്ടിന്റെ ഭാഗമായാണോ സന്ദര്‍ശനം എന്ന് പലരും കമന്റായി ചോദിച്ചു.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കരണ്‍ ജോഹറുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്ത് വന്നത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ടിനു പാപ്പച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
കരണിനൊപ്പം നന്നായി സമയം ചെലവഴിച്ചു എന്ന അടിക്കുറിപ്പോടെ ഒരു പ്രൈവറ്റ് ജെറ്റില്‍ നിന്നുളള ചിത്രമാണ് താരം പങ്കുവെച്ചത്. ബോളിവുഡിന്റെ ടോപ്പ് സംവിധായകനും നിര്‍മാതാവുമായ കരണിനൊപ്പമുളള മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് അവര്‍. എന്തോ കാര്യമായി അണിയറില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്റുകള്‍.
ഇതിനിടെ കരണിനൊപ്പമുള്ള ചിത്രവുമായി സുപ്രിയയും രംഗത്തെത്തി.
.കഴിഞ്ഞ ദിവസം വിവാഹിതരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-കിയാര അദ്വാനി വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിതെന്നാണ് സൂചന. പൃഥിരാജും ഭാര്യ സുപ്രിയയും വിവാഹത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രാജസ്ഥാനിലെ ജെയ്‌സാല്‍മേറിലുള്ള സൂര്യഘട്ട് പാലസില്‍ വെച്ച് സിദ്ധാര്‍ത്ഥും കിയാരയും വിവാഹിതരായത്. ഫെബ്രുവരി 5 മുതല്‍ 7 വരെയായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.