മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷന്‍ കാഴ്ച്ചകളുമായി മേക്കിങ് വീഡിയോ എത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ആണ് മമ്മൂട്ടി എത്തുന്നത്. സെപ്റ്റംബര്‍ 28ന് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തും.
സിനിമയിലെ പഞ്ച് ഡലോഗുകളും ഷൂട്ടിംഗ് രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2180 പേരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പുറത്ത് എത്തിയ മേക്കിങ് വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
അതേസമയം നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂര്‍ സ്‌ക്വാര്‍ഡിന്റെ സംവിധായകന്‍. മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പരമ്പോല്, ധ്രുവന്‍,
ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും.