Latest News

മുതിര്‍ന്ന കന്നട നടി ലീലാവതി അന്തരിച്ചു; വിട പറഞ്ഞത് അറുനൂറിലേറെ സിനിമകളില്‍ അഭിനയിച്ച താരം

Malayalilife
മുതിര്‍ന്ന കന്നട നടി ലീലാവതി അന്തരിച്ചു; വിട പറഞ്ഞത് അറുനൂറിലേറെ സിനിമകളില്‍ അഭിനയിച്ച താരം

മുതിര്‍ന്ന കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നെലമംഗലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലായിരുന്നു ജനനം. കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ലീലാവതി ചെയ്തിട്ടുണ്ട്

ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയിലാണ് ജനിച്ചത്. മകന്‍ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. 16-ാം വയസില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ ടി രാമറാവു, എം ജി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്

കന്നടയ്ക്ക് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും ലീലാവതി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധ നേടി. ലീലാവതിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.

kannada actress leelavathi passes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES