സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ; ഒരപാര കല്ല്യാണവിശേഷം പ്രദര്‍ശനത്തിന്

Malayalilife
സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ; ഒരപാര കല്ല്യാണവിശേഷം പ്രദര്‍ശനത്തിന്

സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന  ഒരപാര കല്ല്യാണവിശേഷം * എന്ന  ചിത്രം നവംബര്‍ 30 നു  പ്രദര്‍ശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.

സ്‌ക്രീന്‍ വ്യൂ പ്രൊഡക്ഷന്‍സിന്റെയും വാകേരി സിനിമാസിന്റെയും ബാനറില്‍ അജയന്‍ വടക്കയില്‍, മനോജ് കുമാര്‍ കരുവാത്ത്,പുരുഷോത്തമന്‍ ഇ പിണറായി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്നു.സഹ നിര്‍മ്മാണം സജേഷ് വാകേരി, അരവിന്ദാക്ഷന്‍ കണ്ണോത്ത്.'ഒരപാര കല്യാണവിശേഷ'ത്തിന്റെ  തിരക്കഥയും, സംവിധാനവുംനവാഗതനായ അനീഷ് പുത്തന്‍പുര നിര്‍വഹിക്കുന്നു. കഥ - സുനോജ്.

 ഛായാഗ്രഹണം - ഷമീര്‍ ജിബ്രാന്‍.എഡിറ്റര്‍ - പി.സി.മോഹനന്‍. സംഗീതം -ഹരികുമാര്‍ ഹരേറാം. ഗാനരചന - പ്രേംദാസ് ഇരുവള്ളൂര്‍, പ്രെമോദ് വെള്ളച്ചാല്‍. കല - വിനീഷ് കൂത്തുപറമ്പ്. മേക്കപ്പ് -പ്രെജി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജി കോട്ടയം.കോസ്റ്റ്യൂം - വിനീത് ദേവദാസ്. ബി.ജി.എം- സാമുവല്‍ അബി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ജിനി സുധാകരന്‍. അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ ഉടുമ്പുംചോല.സ്റ്റില്‍സ് - ശാലു പേയാട്. ഡിസൈന്‍സ് മനു ഡാവന്‍ജി.

ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍, ശിവാനി ഭായ്, ഭീമന്‍ രഘു, സന്തോഷ്, സുധീര്‍ പറവൂര്‍,കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ശിവദാസ് മട്ടന്നൂര്‍, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, ശിവദാസ് മാറമ്പിള്ളി,  കണ്ണൂര്‍ ശ്രീലത, രശ്മി അനില്‍, എന്നിവര്‍ അഭിനയിക്കുന്നു. 

ചിത്രം നവംബര്‍ 30 നു കേരളത്തിലെ 60 ഓളം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ എം കെ ഷെജിന്‍

kalyana visesham to release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES