സിനിമയിലുള്ള ഓരോരുത്തരെയും ആരാധകർ ഏറെ ശ്രദ്ധിക്കും. നടിമാർ അമ്മയാകുന്നത് സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയാകാറുണ്ട്. ബോളിവുഡ് കോളങ്ങളിലും സിനിമാ പേരുകളിലും ഏറെ ചർച്ചയായ പേരായിരുന്നു നടി കൽക്കി കൊച്ലീന്റേത്. താരങ്ങളുടെ കല്യാണവും എല്ലാം ആഘോഷമാക്കാറുണ്ട് ആരാധകർ.കല്യാണത്തിന് മുൻപേ അമ്മ ആയതിനു ഒരുപാടു ആരോപണങ്ങൾ മറ്റും കേൾക്കേണ്ടി വന്ന താരമാണ് കൽക്കി കൊച്ലീൻ. 2020 ഫെബ്രുവരി 7 ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു കൽക്കി കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ കുഞ്ഞിനോടൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. ഇപ്പോഴിതാ കുഞ്ഞിനോടൊപ്പം ആദ്യമായി ഷൂട്ടിങ്ങിന് പോയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. അതേസമയം കുഞ്ഞിന്റെ ചിത്രമോ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളൊ നടി പങ്കുവെച്ചിരുന്നില്ല. കുഞ്ഞിന് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. നടി പങ്കുവച്ച പോസ്റ്റിന്റെ ക്യാപ്ഷനാണ് എല്ലാരും ഏറ്റെടുത്ത്.
മറ്റുള്ള താരങ്ങളെ പോലെ തന്നെ കൽക്കിയും സോഷ്യൽ മീഡിയയിൽ കുഞ്ഞിന്റെ ചിത്രം പങ്കുവെയ്ക്കാറില്ല. സാഫോ എന്നാണ് ഏറെ ആരാധകരുള്ള കുഞ്ഞ് താരത്തിന്റെ പേര്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ആ സമയങ്ങളിൽ ഞാന്‍ വളരെ കുറച്ചാണ് ഉറങ്ങിയിരുന്നത്, വളരെ ക്ഷീണിതയും ആശങ്കാകുലയും ആന്റി സോഷ്യലുമായിരുന്നു. അങ്ങനെയുള്ള എനിക്ക് ഷൂട്ടിന് ഇടയില്‍ മകള്‍ക്ക് പാലുകൊടുക്കാനായി വാനിലേക്ക് ഓടേണ്ടതായി വന്നു. ജോലിയിലേക്ക് തിരിച്ചെത്തുക എന്നു പറയുന്നത് എന്റെ ശരീരത്തിന് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ആ വര്‍ഷം മുഴുവന്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇതില്‍ ഞാന്‍ കുടുതല്‍ ചിരിക്കുമായിരുന്നു. എന്നാല്‍ ഒരു സ്ത്രീ കടന്നു പോകുന്ന വലിയ വിപ്ലവം ഇതില്‍ വ്യക്തമാണ്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. കാലം കടന്നുപോകുമ്പോഴുള്ള ചിന്തകള്‍ കല്‍ക്കി ചിത്രത്തിനൊടൊപ്പം കുറിച്ചു.
സംവിധായകൻ അനുരാഗ് കശ്യപുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞതിന് ശേഷമായിരുന്നു പിയാനോയിസ്റ്റായ ഗൈഹര്‍ഷ്ബഗിനൊപ്പം ഒരുമിച്ച് ജീവിച്ചിക്കാൻ തുടങ്ങിയത്. വിവാഹത്തിന് മുൻപ് അമ്മയായതിൽ ആരാധകർക്കിടയിൽ മാത്രമല്ല കൽകിയുടെ വീട്ടുകാർക്കിടയിലും എതിർപ്പുണ്ടായിരുന്നു. ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹത്തിനോട് തനിയ്ക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ അമ്മയാകുന്നതിന്റെ പേരിൽ വിവാഹം കഴിക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്നും താരം പറഞ്ഞിരുന്നു.