Latest News

പഞ്ചാബി വരനായി കാളിദാസ് ജയറാം; ഹാപ്പി സര്‍ദാറിലെ പുതിയ ഗാനമെത്തി

Malayalilife
പഞ്ചാബി വരനായി കാളിദാസ് ജയറാം; ഹാപ്പി സര്‍ദാറിലെ പുതിയ ഗാനമെത്തി

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍.  സുദീപ് ജോഷി ദീപിക സുദീപ് എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹാപ്പി സര്‍ദാറിലെ പുതിയ ഗാനം പുറത്തിറങ്ങി.  ശാദി മേം ആനാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന കാര്യങ്ങള്‍ കാണിച്ച കൊണ്ടാണ് ഹാപ്പി സര്‍ദാറിന്റെ പുതിയ പാട്ട് എത്തുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. സിയ അള്‍ ഹഖ്, അഭയ ഹിരണ്‍മയി, ദിവ്യ എസ് മേനോന്‍, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുനന്ത്. ചിത്രത്തില മറ്റ് ഗാനങ്ങള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. 

പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെറിന്‍ മേരി ഫിലിപ്പാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നത്. ക്‌നാനായ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ മുഖ്യ പ്രമേയം. പഞ്ചാബിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗീതിക സൂധീപ് ദമ്പതികളാണ്. 

അച്ചിച്ച ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന്‍ ജോയ്, ശ്വേത കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിദ്ദിഖ്, ജാവേദ് ജഫ്രി, റഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ് സിബി ജോസ്, മാല പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.  

 

kalidas jayaram new movie happy sardar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES