ഫാഷന്‍ അവാര്‍ഡ് വേദിയില്‍ വെച്ചു പ്രൊപ്പോസല്‍; പിന്നാലെ വിവാഹ നിശ്ചയം; മോഡല്‍ താരിണി കലിംഗരായരുമായുള്ള കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വീഡിയോകളും പുറത്ത്

Malayalilife
 ഫാഷന്‍ അവാര്‍ഡ് വേദിയില്‍ വെച്ചു പ്രൊപ്പോസല്‍; പിന്നാലെ വിവാഹ നിശ്ചയം; മോഡല്‍ താരിണി കലിംഗരായരുമായുള്ള കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വീഡിയോകളും പുറത്ത്

ലയാള സിനിമയിലെ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. വെള്ളിത്തിരയിലെ അഭിനയത്തിനൊപ്പം ജീവിതത്തിലും പ്രണയിച്ച ഇവര്‍ ഒരുമിച്ചു ജീവിതം തുടങ്ങുയായിരുന്നു. ഇപ്പോള്‍ പിതാവിനെ പോലെ പ്രണയസാഫല്യത്തിന്റെ വഴിയിലാണ് മകന്‍ കാളിദാസ് ജയറാം. തെന്നിന്ത്യന്‍ നടനായി മാറിയ കാളിദാസ് ജയറാം മോഡലും കാമുകിയുമായ താരിണി കലിംഗരായരെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജയറാം, പാര്‍വ്വതി, മാളവിക എന്നിവര്‍ വിവാഹനിശ്ചയ വേദിയില്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം. കുറച്ചുകാലമായി കാളിദാസിനൊപ്പം പതിവായി താരിണി പ്രത്യക്ഷപ്പെടാറുണ്ട്. താരിണിയെ വിവാഹം ചെയ്യാന്‍ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയില്‍ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു.

മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയം ഒരു പൊതുവേദിയില്‍ തുറന്നു പറയുന്നതും അന്നായിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവാര്‍ഡ് നൈറ്റില്‍ താരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു.

അവാര്‍ഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാന്‍ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടര്‍ന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയര്‍ന്ന രംഗമാണ് പ്രമോ വിഡിയോയുടെ അവസാനം കാണാനാകുന്നത്.

ഈ പ്രപ്പോസല്‍ ചടങ്ങിന് ശേഷം ഭാവി വധുവിനെ കുറിച്ച് കാളിദാസ് തുറന്നു പറഞ്ഞിരുന്നു. ഒരേ മനോഭാവം ഉള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. അതാണ് ഞങ്ങളെ അടുപ്പിച്ചത്. നന്നായി സംസാരിക്കുന്ന വ്യക്തിയാണ്. കുറേ നേരം സംസാരിച്ചുകൊണ്ടിരിക്കും. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ കുറേയാളുകള്‍ ആശംസകള്‍ അറിയിച്ചു. എന്നാല്‍ വേറെ ഒരു കൂട്ടം ആളുകള്‍ കരഞ്ഞുകൊണ്ട് മെസേജ് അയച്ചിരുന്നു. അതൊക്കെ കണ്ടപ്പോള്‍ വലിയ തമാശയായി തോന്നിയെന്നും ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കാളിദാസ് പറയുന്നു.

എനിക്ക് വേണ്ടി ഇത്രയധികം ആളുകള്‍ കരയാനുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞെതെന്നും ചിരിച്ചുകൊണ്ട് താരം വ്യക്തമാക്കുന്നു. വീട്ടില്‍ പറഞ്ഞ് വിജയിക്കുന്ന കഥകളാണ് അച്ഛന്‍ പുറത്ത് വന്ന് പറയുന്നത്. ചക്കിയാണ് അപ്പയുമാണ് കൂടുതല്‍ കമ്പനി. അവളുടെ ചളികളാണ് അപ്പ ഇടയ്ക്ക് ഇടയ്ക്ക് അടിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് താരിണിയുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്നു പങ്കുവച്ചത്. തിരുവോണദിനത്തില്‍ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

 

kalidas jayaram tarini engagement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES