ഡിസ്‌നി പ്‌ളസ് ഹോട്ട് സ്റ്റാറില്‍ ദ ട്രയല്‍ എന്ന വെബ് സീരീസില്‍ കജോളിന്റെ ചുംബനരംഗങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്. ഒന്ന് അലിഖാനുമായും മറ്റൊന്ന് ജിഷു സെന്‍ഗുപ്തയുമായും. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍. സീരീസിലെ ചുംബന രംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ 23 വര്‍ഷമായി സ്‌ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന നയം ലംഘിച്ചിരിക്കുകയാണ് കജോള്‍
നൊയോനിക സെന്‍ഗുപ്ത എന്ന അഭിഭാഷകയുടെ വേഷമാണ് കജോളിന്. ജീവിതത്തില്‍ അപ്രതീക്ഷിതമായ പ്രതിസന്ധിയില്‍ വക്കീല്‍ കുപ്പായം വീണ്ടും അണിയാന്‍ നിര്‍ബന്ധിതയാവുന്ന വീട്ടമ്മയുടെ കഥയാണ് സീരീസ് പറയുന്നത്. സീരീസില്‍ കജോളിന്റെ ചുംബനരംഗം അവശ്യമാണെന്നും അതിന്റെ യഥാര്‍ത്ഥ വികാരം പ്രേക്ഷകരിലേക്ക് എത്താന്‍ വേണ്ടിയാണ് താരം അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. കജോളിന്റെ വെബ് സീരീസ് പ്രവേശനം കൂടിയാണ്.
ജൂലൈ 14 മുതലാണ് വെബ് സീരിസിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. 'ദ ഗുഡ് വൈഫ്' എന്ന അമേരിക്കന്‍ സീരിസിന്റെ റീമേക്കാണ് ദ ട്രയല്‍. തന്റെ ഭര്‍ത്താവിന്റെ വഞ്ചനയെ വെല്ലുവിളിക്കുകയും ജീവിതത്തില്‍ നേരിടുന്ന പരീക്ഷണങ്ങളെ നേരിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന നൊയോനിക എന്ന വക്കീലിന്റെ യാത്രയാണ് പരമ്പര.
ഷോയില്‍ ഷീബ ഛദ്ദ, കുബ്ര സെയ്ത്, ഗൗരവ് പാണ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കജോളിന്റെ അഭിനയം പ്രശംസ നേടിയെങ്കിലും തിരക്കഥയിലും സംവിധാനത്തിലും പോരായ്മകള്‍ ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയിരുന്നു.