ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. നീണ്ട നാളത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
അജയ് ദേവ്ഗണും കജോളും ആദ്യമായി കണ്ടുമുട്ടുന്നത് 1995ല്‍ പുറത്തിറങ്ങിയ ഹല്‍ചുല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്.ഗുണ്ടാരാജ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇരുവരും പരസ്പരം പ്രണയത്തിലായത്.
നാല് വര്‍ഷത്തോളം കജോളും അജയിയും പ്രണയിച്ചു.പിന്നീട് 1999 ആണ് അജയ് ദേവ്ഗണ്‍-കജോള്‍ വിവാഹം നടന്നത്. ഇരുവരും മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി വളരെ സ്വകാര്യമായി അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് തങ്ങളുടെ വിവാഹം നടത്തിയത്.നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇരുവര്‍ക്കുമുള്ളത്. പത്തൊമ്പതുകാരിയായ നൈസയുടെ ചിത്രങ്ങള്‍ കാജോള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫാഷനിലും മേക്കോവറിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന നൈസ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
താരപുത്രിയുടെ പ്രണയമാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യവസായിയായ വേദാന്ത് മഹാജനാണ് നൈസയുടെ കാമുകനെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24-കാരനായ വേദാന്തിനെ മുംബൈയില്‍വെച്ചാണ് നൈസ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള ഡിന്നര്‍ ഡേറ്റിന്റേയും പങ്കെടുത്ത നൈറ്റ് പാര്‍ട്ടികളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നൈസയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വേദാന്തും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബാഴ്സലോണ, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ സിംഗപ്പൂരിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ് നൈസ. സിംഗപ്പൂരിലെ യുണൈറ്റഡ് വേള്‍ഡ് കോളജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് നൈസ ദേവ്ഗണ്‍ പഠിക്കുന്നത്.
ത്രിബംഗയാണ് അവസാനമായി കജോള്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഗംഗുബായി കത്തിയവാഡി എന്ന ആലിയ ഭട്ട് സിനിമയിലാണ് അജയ് ദേവ്ഗണ്‍ അഭിനയിച്ചത്. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കിയ പാന്‍ ഇന്ത്യന്‍ സിനിമ ആര്‍ആര്‍ആറിലും അജയ് അഭിനയിച്ചിട്ടുണ്ട്. മെയ് ഡേ എന്ന അമിതാഭ് ബച്ചന്‍ സിനിമയാണ് അജയ് എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ. മൈദാന്‍, താങ്ക് ഗോഡ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന അജയിയുടെ മറ്റ് സിനിമകള്‍.