സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിച്ചിട്ട് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന പരാതിയുമായി പൊതുവേദിയില്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പണം നല്‍കിയിരുന്നെന്നും കൈതപ്രത്തിന് ഓര്‍മ്മപ്പിശകു സംഭവിച്ചതാവാമെന്നും സംവിധായകന്‍ നേമം പുഷ്പരാജും മറുപടി നല്‍കി. ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്‍പ ക്യാമ്പിന്റെ ഉദ്ഘാടനവേദിയിലാണ് പ്രതിഫലത്തെച്ചൊല്ലി ഇരുവരും നേര്‍ക്കുനേര്‍ വന്നത്.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്ത ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിനായി ഗാനരചന നടത്തിയിരുന്നെങ്കിലും തനിക്ക് പ്രതിഫലം നല്‍കാതെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രത്തിന്റെ പരാമര്‍ശം.
ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേമം ഇതിനു മറുപടിയുമായി രംഗത്തുവരികയും ചെയ്തു. പണം നല്‍കിയിരുന്നതെന്നും കവിക്ക് ഓര്‍മ്മപ്പിശകു വന്നതായിരിക്കാമെന്നുമായിരുന്നു നേമത്തിന്റെ വാദം. എന്നാല്‍ കൈതപ്രം ആരോപണം ആവര്‍ത്തിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാവുകയായിരുന്നു.