സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങുന്ന നടനാണ് കൈലാഷ്. ഒത്തിരി ഇരട്ടപ്പേരുകളും അഭിനയത്തെ കളിയാക്കിക്കൊണ്ട് ഒത്തിരി വീഡിയോകളും ട്രോളന്മാർ നൽകാറുണ്ട്. 2 ദിവസം മുൻപ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. പോസ്റ്റർ റിലീസ് ആയതും ട്രോളുകൾ ഒരുപാട് എത്തവാങ്ങിയിരുന്നു. എന്നാൽ കൈലാഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അപ്പാനി ശരത്.
കൈലാഷിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞത്. ഇതിനെതിരെ ആണ് ശരത് ശബ്ദം ഉയർത്തുന്നത്. അയാളും ഒരു നടൻ ആണ് അതിലുപരി ഒരു മനുഷ്യനും, മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല', സപ്പോർട്ട് ആക്ടർ കൈലാഷ് എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ശരത് സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് പങ്കിട്ടത്. ശരത്തിന് പിന്തുണ അറിയിച്ച് നിരവധി പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്. താങ്കൾ പറഞ്ഞത് ശെരിയാണ് എന്ന് തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായം.
കൈലാഷിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മിഷന്‍ സി'. റംസാന്‍ റിലീസ് ആയി അടുത്ത മാസം ആണ് തിയറ്ററുകളില്‍ ചിത്രം എത്തുക. ക്യാപ്റ്റൻ അഭിനവ് ആയിട്ടാണ് ചിത്രത്തിൽ കൈലാഷ് അഭിനയിക്കുന്നത്.