Latest News

പാറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോര്‍ജ്ജും ടീമും ഒന്നിക്കുന്ന ആന്റണി; ജോജുവിന്റെ ലുക്ക് ഏറ്റെടുത്തു സോഷ്യല്‍ മീഡിയ 

Malayalilife
 പാറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോര്‍ജ്ജും ടീമും ഒന്നിക്കുന്ന ആന്റണി; ജോജുവിന്റെ ലുക്ക് ഏറ്റെടുത്തു സോഷ്യല്‍ മീഡിയ 

സുപ്പര്‍ ഹിറ്റ് പോറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോര്‍ജ്ജും ടീമും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആന്റണിയുടെ 75% ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കും. വണ്ണം കുറച്ചു കിടിലന്‍ ലൂക്കിലാണ് ജോജു എത്തുന്നത്. .ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി. 

ജോഷിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ച പോറിഞ്ചു മറിയം ജോസ് സൂപ്പര്‍ ഹിറ്റ്  മാസ്സ് ചിത്രം ആയിരുന്നു അതിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന മാസ്സ് ചിത്രം ആണ് ആന്റണി എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ആന്റണി. പോറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ,ചെമ്പന്‍ വിനോദ് ജോസ്,വിജയരാഘവന്‍, എന്നിവര്‍ക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദര്‍ശനും എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.

jojus look in the movie antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES