ഏപ്രില്‍ പതിനേഴ് തിങ്കളാഴ്ച്ച തലശ്ശേരി യിലെ പ്രസിദ്ധമായ ആണ്ടല്ലൂര്‍ക്കാവ് ഷേത്രത്തില്‍ ജീസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ആരംഭം കുറിച്ചു. വിഷു ആഘോഷം തിരുവതാംകൂറിനേക്കാളും പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് മലബാറിലാണ്. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ ഇവിടേക്ക് ഒരു ചിത്രമെത്തുന്നത് പരിസരവാസികള്‍ക്കും ഏറെ കൗതുകമായിരുന്നു..
അണിയായറ പ്രവര്‍ത്തകരും ബസുമിത്രാദികളും ചലച്ചിത പ്രവര്‍ത്തകരും പങ്കെടുത്ത തികച്ചും ലളിതമായ ചാങ്ങിലാണ് ചടങ്ങുകള്‍ നടന്നത്.അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസ്റ്റി യേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ , സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലിയുടെ പത്‌നി ശീമതി സാമാ ആസിഫ് അലി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. മകന്‍ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
ലിബര്‍ട്ടി ബഷീര്‍, നടനും സംവിധായകനുമായ മൃദുല്‍ നായര്‍, മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജിത്ത് പിള്ള തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.ജിസ് ജോയ് യുടെ ആദ്യ മാസ് ചിത്രമായിരിക്കും ഇത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി, ഒരുക്കുന്ന ഇന്‍വസ്റ്റിഗേറ്റീവ് മാസ് . ചിത മായി യിരിക്കുമിത്.
ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍അനുശ്രീ, റീനു മാത്യൂസ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍ , ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, - നന്ദന്‍ ഉണ്ണി .ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള . പദവിയില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍. അവരുടെ . ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് പൂര്‍ണ്ണമായും മാസ് ഇന്‍ വസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്നത്.ജീസ് ജോയിയുടെ ചിത്രങ്ങളില്‍ ഏറ്റവും മുതല്‍ മുടക്കുള്ളതും മാസ് ചിത്രവുമാണിത്.
മലബാറിലെ ഗ്രാമങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.നവാഗതരായ ആനന്ദ് തേവര്‍ക്കാട്ട് - ശരത്ത് പെരുമ്പാവൂര്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -
ഛായാഗ്രഹണം - - ശരണ്‍ വേലായുധന്‍.
എഡിറ്റിംഗ് - സൂരജ്. ഈ . എസ്.
കലാസംവിധാനം - അജയന്‍ മങ്ങാട്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍ .
കോസ്റ്റ്യും - ഡിസൈന്‍ - ജിഷാദ്
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ -- സാഗര്‍ -
അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ്
ഫര്‍ഹാന്‍സ് പി. ഫൈസല്‍, അഭിജിത്ത്.കെ.എസ്.
പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍.
കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - അരുണ്‍. പയ്യടിമീത്തല്‍.