താന്‍ ഒപ്പം കൂട്ടിയിരുന്ന വളര്‍ത്തു നായ ബെന്നിന്റെ വിയോഗത്തില്‍ സങ്കടം പങ്കുവച്ച് നടന്‍ ജയറാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ബെന്നിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നൊമ്പരം പങ്കുവെച്ചിരിക്കുന്നത്.
ഏറെ മൃഗസ്‌നേഹിയായ താരം മിസ് യു ബെന്‍ എന്ന് കുറിച്ചുകൊണ്ട് മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ എട്ട് വര്‍ഷമായി ജയറാമിനും കുടുംബത്തിനും കാവലായും കൂട്ടായും ഒപ്പമുണ്ടായിരുന്ന നായയാണ് ബെന്‍ താങ്ങും തണലുമായി കൂടെനിന്ന ബെന്‍ ഓര്‍മ്മയായെന്നും വളരെയധികം മിസ് ചെയ്യുന്നുവെന്നും ജയറാം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ബെന്നിനൊപ്പമുള്ള ജയറാമിന്റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്റേയും മാളവികയുടേയും ചിത്രങ്ങള്‍ മുമ്പും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുള്ളതാണ്. ഡാല്‍മേഷന്‍ ഇനത്തില്‍ പെട്ട ബെന്നിനെ കൂടാതെ മെസി എന്നൊരു നായയും ജയറാമിന്റെ വീട്ടിലുണ്ട്.
തെലുങ്കില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിച്ച ജയറാമിന്റെ പുതിയ സിനിമ അല വൈകുണ്ട പുറമുലൂ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്.