Latest News

ജയനെ അബ്‌റാം ഖുറേഷിയായി പുനസൃഷ്ടിച്ച എഐ ടെക്‌നോളജി; സോഷ്യല്‍മീഡിയയില്‍ വൈറലായി ജയന്റെ തകര്‍പ്പന്‍ എന്‍ട്രി; ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗത്തിലൂടെ കോളിളക്കം 2 സൃഷ്ടിക്കപ്പെടുമ്പോള്‍

Malayalilife
ജയനെ അബ്‌റാം ഖുറേഷിയായി പുനസൃഷ്ടിച്ച എഐ ടെക്‌നോളജി; സോഷ്യല്‍മീഡിയയില്‍ വൈറലായി ജയന്റെ തകര്‍പ്പന്‍ എന്‍ട്രി; ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗത്തിലൂടെ കോളിളക്കം 2 സൃഷ്ടിക്കപ്പെടുമ്പോള്‍

കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇതിഹാസ നടന്‍ ജയന്‍ എത്തിയാലാ? അത്തരമൊരു എഐ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.'ലൂസിഫര്‍' സിനിമയിലെ അബ്‌റാം ഖുറേഷിയുടെ ഇന്‍ട്രോ രംഗത്തെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ താരം ജയനെ അവതരിപ്പിക്കുന്നതാണ് വീഡിയോയില്‍. ജയന്റെ അവസാന സിനിമ 'കോളിളക്ക'ത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ ടീസര്‍ എന്ന സങ്കല്‍പ്പത്തിലാണ് വിഡിയോ ഒരുക്കിയിട്ടുള്ളത്. ജയനൊപ്പം ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസിനെയും വിഡിയോയില്‍ കാണാം.

നടന്‍ ബൈജു സന്തോഷ് ഉള്‍പ്പടെ പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മള്‍ടിവേഴ്‌സ് മാട്രിക്‌സ് എന്ന പേജിലാണ് വിഡിയോ എത്തിയത്. 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍' ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന കുറിപ്പോടെയാണ് നടന്‍ ബൈജു വിഡിയോ പങ്കുവച്ചത്.

നിരവധിപ്പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ജയനെ അബ്രാം ഖുറേഷിയായി കണ്ടതിന്റെ സന്തോഷം ചിലര്‍ പങ്കുവച്ചപ്പോള്‍ സാഹസികതകള്‍ക്ക് പേരുകേട്ട ജയനെയും ടോം ക്രൂസിനെയും ഒന്നിച്ച് കണ്ടതിന്റെ ആവേശത്തിലാണ് മറ്റുചിലര്‍. ഈ എഐ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്. 

കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ജയന്‍ അപകടത്തില്‍ മരിച്ചത്. ഹെലികോപ്ടറിലുള്ള സംഘട്ടനരംഗത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇത്. കോളിളക്കം 2 എന്ന വീഡിയോക്ക് ഇത്തരത്തില്‍ ജയന്‍ ഓര്‍മകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Baiju Santhosh (@baijusanthoshh)

jayan as abraam khureshi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക