അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ - നയന്‍താര ചിത്രം 'ജവാന്‍' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 'ലേഡി സൂപ്പര്‍സ്റ്റാര്‍ 75' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ജവാന്‍ ചിത്രീകരണത്തിലാണ് നയന്‍സ് ഇപ്പോള്‍. ഇന്നലെയും ഇന്നുമായി ബാന്ദ്ര കോട്ടയില്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു സംഘം. ഒരു പാട്ടുകൂടി ചിത്രീകരിച്ചാല്‍ ജവാന്‍ പൂര്‍ത്തിയാകും എന്നാണ് വിവരം.
'പഠാന്റെ' വിജയം ഷാരൂഖ് സിനിമകള്‍ക്ക് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നായന്‍താര ആദ്യമായി ഹിന്ദി സിനിമയില്‍ നായികയാകുന്നു എന്നതും പ്രത്യേകതയാണ്. അറ്റ് ലിയുടെയും ആദ്യ ബോളിവുഡ് ചിത്രവുമാണിത്.
ചിത്രീകരണം ഉടന്‍ പൂര്‍ത്തിയായാലും ജൂണ്‍ 2ന് റിലീസ് സാധ്യമാകുമോ എന്നതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ആ തീയതി സാധ്യമല്ലെങ്കില്‍ ഒക്ടോബറിലേയ്ക്ക് മാറ്റുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എഡിറ്റിംഗിലെ പുരോഗതികള്‍ വിലയിരുത്തിയ ശേഷം ഫൈനല്‍ ഡേറ്റില്‍ ഷാരൂഖും അറ്റ് ലി ധാരണയിലെത്തും. ഏറ്റവും മികച്ച രീതിയില്‍ ജവാനെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ എല്ലാ വശവും പരിഗണിച്ചാകും തീരുമാനമെടുക്കുക.