മലയാളത്തിലെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഒട്ടേറെ സിനിമകളിലൂടെ നിരവധി ആളുക്കളുടെ മനസ് കീഴടക്കിയ താരമാണ് നവ്യ. കൂടാതെ വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയുടെ വിജയത്തിനു ശേഷം വീണ്ടും നായികയായി ഞെട്ടിക്കാന്‍ എത്തിയിരിക്കുകയാണ് പ്രിയതാരം. നവ്യായുടെ നായികയാകുന്ന ഈ പുതിയ ചിത്രത്തിന് പേരിട്ടു.
അനീഷ ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജാനകി ജാനേ...' എന്നാണ് പേരിട്ടിരിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തില്‍ നവ്യയുടെ നായകനായിയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യംരാജാണ്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കടുത്തുളള കാറളം ഗ്രാമത്തിലായിരുന്നു. സംഗീതം -കൈലാസ് മേനോന്‍.'ഉയരെ' എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറും രെത്തീന എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക്‌റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായര്‍ 'ജാനകി'യായി എത്തുമ്പോള്‍
, ഉണ്ണിയായി സൈജു കുറുപ്പും ചിത്രത്തില്‍ എത്തുന്നു. ജോണി ആന്റണി .കോട്ടയം നസീര്‍, നന്ദു,ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.