ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി മലയാളത്തിന്റെ പ്രിയ നായിക ജോമോള്‍. അഡ്വക്കേറ്റിന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. മലയാള സിനിമയിലേക്ക് ജോമോള്‍ക്ക് വീണ്ടും സ്വാഗതം എന്ന് കുറിച്ച് കൊണ്ട് ഉണ്ണി മുകുന്ദന്‍ പോസ്റ്റര്‍ പങ്കുവെച്ചു.
ചിത്രത്തിന്റെ പൂജ ഇന്ന് നടക്കും.കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരുന്നു. മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായെത്തുന്നത്. തമിഴ്, തെലുങ്ക് നടന്‍ രവീന്ദ്ര വിജയ് ചിത്രത്തിന്റെ ഭാഗമാകും. മറ്റ് താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പിന്നാലെ പരിചയപ്പെടുത്തും.നാളെ മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ ജോമാേള്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. സംസ്ഥാന അവാര്‍ഡ് ആദ്യ നായിക വേഷത്തിലൂടെ തന്നെ ലഭിച്ചിരുന്നു. ദീപസ്തംഭം മഹാശ്ചര്യം , പഞ്ചാബി ഹൗസ്, തിലകം ,തില്ലാന തില്ലാന, രാക്കിളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 2017 ല്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രം?ഗത്ത് എത്തുകയും ചെയ്തു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.