Latest News

മലയാളത്തിലെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരുന്നു; നടൻ ജഗതി ശ്രീകുമാർ കുറുവാച്ചർ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് തിരിച്ച് വരുന്നു; ഷൂട്ടിംഗ് പുരോഗമിക്കുന്നു

Malayalilife
topbanner
മലയാളത്തിലെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരുന്നു; നടൻ ജഗതി ശ്രീകുമാർ കുറുവാച്ചർ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് തിരിച്ച് വരുന്നു; ഷൂട്ടിംഗ് പുരോഗമിക്കുന്നു

ലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ. മികച്ച ഹാസ്യ താരത്തിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നു അറിയപ്പെടുന്നു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.

പലരും പല വഴി നോക്കീട്ടും നടക്കാത്ത കാര്യമായിരുന്നു ജഗതിയെ അഭിനയിപ്പിക്കുക എന്നത്. പക്ഷെ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന വാർത്ത. കുഞ്ഞുമോന്‍ താഹ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തീ മഴ തേന്‍ മഴ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ മടങ്ങിവരവ്. കറുവാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിയ്ക്കുന്നത്. ജഗതിയുടെ വീട്ടില്‍ വച്ച് സിനിമയുടെ ചില പ്രധാന രംഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വീടിന്റെ വെളിയിലേക്ക് ഇറങ്ങേണ്ടിയോ മറ്റ് ബുദ്ധിമുട്ടോ ഒന്നും ഉണ്ടായില്ല. വീല്‍ചെയറില്‍ ഉള്ള കഥാപാത്രമാണ് കുറുവാച്ചന്‍ എന്ന കറിയാച്ചന്‍. ശരീര ഭാഷയിൽ നിന്നുമാണ് താരം അഭിമായിച്ച് ഫലിപ്പിച്ചത്. ഈ ചിത്രത്തിൽ ജഗതിയെ കൂടാതെ കോബ്ര രാജേഷ്, മാള ബാലകൃഷ്ണന്‍, പിജെ ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മിപ്രിയ, സ്‌നേഹ അനില്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു.

jagathy sreekumar malayalam cinema movie actor new

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES