പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ പതിമൂന്ന് ചൊവ്വാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ഡാം അരികെയുള്ള ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ വച്ച് തുടക്കമിട്ടു.
തികച്ചും ലളിതമായ ചടങ്ങില്‍ രണ്‍ജി പണിക്കര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയായിരുന്നു തുടക്കം.സിജുവില്‍ സന്‍ഫസ്റ്റ് ക്ലാപ്പും നല്‍കി.
ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്‍ സെറ്റിലായിരുന്നു ചിത്രീകരണമാരംഭിച്ചത്.സിജു വില്‍സന്‍, രണ്‍ജി പണിക്കര്‍ ,ശ്രീജിത്ത് രവി, ഗൗരി നന്ദ, എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്.
എം.പി.എം.പ്രൊഡക്ഷന്‍സ്ആന്റ് സെന്റ് മരിയാ ഫിലിംസിന്റെ ബാനറില്‍ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു.
വനാതിര്‍ത്തിയിലുള്ള ഒത ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം..
ഒരു ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ സസ്‌പെന്‍സും, ഉദ്വേഗവുമെല്ലാം കോര്‍ത്തിണക്കിയ ക്ലീന്‍ എന്റെര്‍ടൈനറായിരിക്കും ഈ ചിത്രം.
ജോയ് മാത്യു.ശ്രീകാന്ത് മുരളി, കണ്ണൂര്‍ ശിവാനന്ദന്‍, ധന്യാമേരി വര്‍ഗീസ്, മാലാ പാര്‍വ്വതി, ശാരി, കാവ്യാ ഷെട്ടി .(കന്നഡ ഫെയിം)
തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു'
രചന - സഞ്ജീവ്.എസ്.
ഛായാഗ്രഹണം - ജാക്‌സന്‍ ജോണ്‍സണ്‍
എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍ .
കലാസംവിധാനം -ഡാനി മുസ്രിസ് ..
മേക്കപ്പ് - അനീഷ് വൈപ്പിന്‍ .
കോസ്റ്റ്വും - ഡിസൈന്‍ --വീണാസ്യമന്തക്.
ക്രിയേറ്റീവ് ഹെഡ് - ഷഫീഖ്., കെ.കുഞ്ഞുമോന്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ബിനീഷ്മഠത്തില്‍
പ്രൊജക്റ്റ് ഡിസൈനേഴ്‌സ് - അന്‍സില്‍ ജലീല്‍.വിശ്വനാഥ് ' എ.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്. എബിബിന്നി .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും
വാഴൂര്‍ ജോസ്
ഫോട്ടോ വിഘ്‌നേശ്വര്‍ .