മോഹൻലാൽ നായകനാകുന്ന 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മാർഗംകളി വേഷത്തിൽ 'സുന്ദരി'യായി നിൽക്കുന്ന ലാലാണ് ചിത്രത്തിലുള്ളത്. സ്ത്രീ വേഷത്തിൽ, ചുണ്ടിൽ ചായം തേച്ച്, കാലിൽ തളയിട്ട്, മാർഗം കളി ഗെറ്റപ്പിൽ നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെുതി സംവിധാനം ചെയ്യുന്നത്.ചട്ടയും മുണ്ടും അണിഞ്ഞ് മാർഗംകളി വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിലുള്ളത്.നീണ്ട 31 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി.ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.