Latest News

കാബോളിവാലയിലെ പാട്ടുപാടി കന്നാസ്; പാട്ടുകേട്ട് നിറകണ്ണുകളോടെ കടലാസ്;  കോമഡി സ്റ്റാര്‍സ് ചിത്രീകരണം വൈറല്‍

Malayalilife
കാബോളിവാലയിലെ പാട്ടുപാടി കന്നാസ്; പാട്ടുകേട്ട് നിറകണ്ണുകളോടെ കടലാസ്;  കോമഡി സ്റ്റാര്‍സ് ചിത്രീകരണം വൈറല്‍

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ ഇഷ്ട വിനോദ ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ്. 2012 മുതല്‍ ആരംഭിച്ച ഷോ വിജയതിളക്കം നേടി ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം സീസണും വിജയക്കുതിപ്പാണ് നടത്തുന്നത്. ജഗദീഷ്, ഇന്നസെന്റ്, റിമി ടോമി എന്നിവരാണ് വിധി കര്‍ത്താക്കള്‍. കോമഡി സ്റ്റാര്‍സിന്റെ പുതിയ എപ്പിസോഡ് എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട അമ്പിളിചേട്ടനെ കാണാനെത്തുന്ന കോമഡി സ്റ്റാര്‍ അംഗങ്ങളുമായിട്ടാണ്. ജഗദീഷും ഇന്നസെന്റുമെല്ലാം ജഗതിയോട് കുശലം പറയുന്നതും കാബോളിവാലയിലെ പാട്ട് പാടുന്നതും എല്ലാം കാണാം.

സ്റ്റേജ് ഷോകളില്‍ കോമഡി പരിപാടികള്‍ കണ്ട് ശീലിച്ച മലയാളികള്‍ക്ക് വേറിട്ട അനുഭൂതിയായിരുന്നു കോമഡി സറ്റാര്‍സ്. സ്‌റ്റേജ് ഷോ പെര്‍ഫോമന്‍സുകളേക്കാള്‍ വളരെ മികച്ച രീതിയലാണ് കോമഡി സ്റ്റാര്‍സ് സീസണ്‍ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചത്. ഒന്നാം സീസണില്‍ നെല്‍സണ്‍ അടക്കമുള്ള ഹാസ്യതാരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു. 

മികച്ച മുന്നേറ്റം നേടി ജൈത്രയാത്ര തുടരുന്ന  ഷോയുടെ രണ്ടാം സീസണില്‍ കിച്ച മത്സരാര്‍ത്ഥികള്‍ തന്നെയാണ് മാറ്റുരക്കുന്നതും. ഹാസ്യങ്ങളും ആക്ഷേപഹാസ്യങ്ങളും സമകാലിക സംഭവങ്ങളും കൂട്ടിക്കുഴച്ചാണ് എപ്പോഴും സ്‌കിറ്റ്ുകള്‍ വേദിയിലെത്തിക്കുന്നത്. ഷോയുടെ വിധി കര്‍ത്താക്കള്‍ ജഗദീഷ്, ഇന്നസെന്റ് റിമി ടോമി ഉള്‍പ്പെടുന്ന നിരയാണ്.

 മീരയുടെ അവതരണവും ഷോയുടെ മറ്റൊരു ആകര്‍ഷണം തന്നെയാണ്. ഏഷ്യാനെറ്റ് തുടങ്ങി 25 വര്‍ഷം പിന്നിടുമ്പോള്‍ ഗംഭീര പരിപാടികളുമായിട്ടാണ് ഷോകള്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി കോമഡി സ്റ്റാര്‍സിന്റെ അടുത്ത എപ്പിസോഡ് എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അമ്പിളിചേട്ടന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ്. കോമഡി സ്റ്റാര്‍്‌സ് അംഗങ്ങള്‍ ജഗതിയുടെ വീട്ടിലെത്തി താരത്തിനൊപ്പം പങ്കുചേരുന്ന ദൃശ്യങ്ങളുമായിട്ടാണ് ഏഷ്യാനെറ്റ് ലൈവിലെത്തിയത്. 

 
വിധി കര്‍ത്താക്കളായ പ്രിയ നടന്‍ ഇന്നസെന്റും ജഗീഷും ലൈവില്‍ ജഗദിയോടൊപ്പം കുശലം പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. തങ്ങലെ മനസിലായോ എന്ന് ജഗദീഷ് ജഗദിയോട് ചോദിക്കുമ്പോള്‍ ജഗദി ചിരിച്ചുകൊണ്ട് തലയാട്ടുന്നുണ്ട്. ഇന്നസെന്റിനെ നോക്കിയിരുന്ന അമ്പിളി ചേട്ടനോട് കാബോളിവാലയില്‍ ഒരുമിച്ച് അഭിനയിച്ച രംഗങ്ങള്‍ ഓര്‍മയുണ്ടോ എന്ന് ജഗദിഷ് ചോദിക്കുന്നു. സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും ചിരിച്ചുകൊണ്ടാണ് അമ്പിളിചേട്ടന്‍ മറുപടി സമ്മാനിച്ചത്.

പാല്‍ നിലാവിലും എന്ന ഗാനം ഞങ്ങള്‍ക്കായി പാടാമോ എന്ന് ചോദിച്ചപ്പോള്‍ തന്നാലാവുന്ന പോലെ ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനം ജഗദീഷും ഇന്നസെന്റും ചേര്‍ന്ന ഈ ഗാനം പാടി താരങ്ങളുടെ പാട്ടിനൊപ്പം അമ്പിളി ചേട്ടനും ചുണ്ടനക്കുന്നുണ്ടായിരുന്നു.വീല്‍ ചെയറിലാണ് ജഗദി ഇരിക്കുന്നത്. അപ്കടത്തിലെ ശരീരത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ തന്നെ പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ പോലും സാധിക്കില്ല. ഈ വരുന്ന ആഴ്ച ഇതിന്റെ ദൃശ്യങ്ങള്‍ കോമഡി സ്റ്റാര്‍സില്‍ കാണിക്കുമെന്നാണ് സൂചന.

innocent and jagadeesh visits jagathy house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES