ഇന്ദ്രന്‍സ് ഒരു മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കിടിലന്‍ മേക്കോവറില്‍ എത്തിയ ഇന്ദ്രന്‍സ് ജീന്‍സും ബനിയനുമൊക്കെ ഇട്ട് കിടിലന്‍ ആറ്റിറ്റിയൂഡിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കിട്ടിരിക്കുന്നത്. മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി, നിങ്ങളെങ്ങനെ സ്‌റ്റൈലിഷ് ആയാലും ആ നിഷ്‌കളങ്കതയാണ് ഹൈലൈറ്റ്, സൂപ്പര്‍ കൂള്‍ തുടങ്ങിയ കമന്റുകളാണ് ഏറെയും
ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. അത് സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ സ്വപ്നം കാണുന്നതിന് പരിധിയില്ലല്ലോ എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്.
ലോന, കനകരാജ്യം, മക്കാന, സ്ത്രീ, പൊരിവെയില്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അവസാനമായി റിലീസായ ജലധാര പമ്പ്‌സെറ്റിലും, കഠിന കടോരമീ അണ്ഡകടാഹത്തിലും മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്.