ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു.ജയറാം നായകനായ വിന്റെര്‍, ദിലീപ് നായകനായ ക്രേസി ഗോപാലന്‍ .പ്രഥി രാജ് നായകനായ തേജാ ഭായ്,ജയില്‍പശ്ചാത്തലത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കരിങ്കുന്നം സിക്‌സസ്എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം ലെ മണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.
ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് നടന്നു.
അണിയറ പ്രവര്‍ത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തില്‍ നടന്ന തികച്ചും ലളിതമായ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചതും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചതും അണിയറ പ്രവര്‍ത്തകരാണ്.തികച്ചും വ്യത്യസ്ഥമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ ദീപു കരുണാകരന്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമായി എത്തുന്നതു തന്നെ ഈ ചിത്രത്തിന്റെ വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള്‍ക്ക് ആക്കം കൂട്ടുന്നതാണ്.
ബൈജു സന്തോഷ്, ബിജു പപ്പന്‍. സീമ,, ലയാ സിം സണ്‍, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
അര്‍ജ്യന്‍ പി. സത്യ നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മനു രമേശ്.
ഛായാഗ്രഹണം - പ്രദീപ് നായര്‍.
എഡിറ്റിംഗ് - സോബിന്‍ കെ.സോമന്‍ .
കലാസംവിധാനം - സാബുറാം.
കോസ്റ്റ്യും -. ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍.
ക്രിയേറ്റീവ് ഡയറക്ടര്‍ - ശരത്ത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംജി.എം.ആന്റെണി
അസോസ്സിയേറ്റ് ഡയറക്ടര്‍ -ശ്രീരാജ് രാജശേഖരന്‍.
'സഹസംവിധാനം -ഹരിശങ്കര്‍, വിവേക് വൈദ്യനാഥന്‍, സജില്‍.പി. സത്യനാഥന്‍, വിഷ്ണു വെള്ളി ഗിരി.
ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്.
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - സജി കാട്ടാക്കട,
പ്രൊഡക്ഷന്‍ കണ്‍േട്രോളര്‍- മുരുകന്‍.എസ്.
ജൂണ്‍ ഇരുപതിന് ഈ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിക്കുന്നു.
വയനാട്ടിലും തിരുവനന്തപുരത്തു മായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും'
വാഴൂര്‍ ജോസ്.
ഫോട്ടോ - അജി മസ്‌ക്കറ്റ്.