Latest News

ടൊവിനോയുടെ നായികയായി തൃഷ, 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി 

Malayalilife
 ടൊവിനോയുടെ നായികയായി തൃഷ, 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി 

'അജയന്റെ രണ്ടാം മോഷണം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം ഒരു മാസത്തിലേറെ ചിത്രീകരണം വേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മിന്നല്‍ മുരളിക്കും ARMനും ശേഷം പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന മറ്റൊരു ടൊവിനോ ചിത്രം കൂടിയാവും 'ഐഡന്റിറ്റി'. 

സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്താണ് നിര്‍മ്മാണം. മന്ദിര ബേദി, ഷമ്മി തിലകന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി, മേജര്‍ രവി, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

7th ഡേ, ഫോറന്‍സിക് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഉള്‍പ്പടെ ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകള്‍ നിര്‍മ്മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിര്‍മ്മിച്ചിരിക്കുന്നത്.

അഖില്‍ ജോര്‍ജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. കേരളം കൂടാതെ രാജസ്ഥാന്‍, ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് 'ഐഡന്റിറ്റി'യുടെ ചിത്രീകരണം നടന്നത്.

ഡോക്ടര്‍, തുപ്പറിവാലന്‍, ഹനുമാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് തെന്നിന്ത്യന്‍ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നീ വന്‍ താര നിരയാണ് 'ഐഡന്റിറ്റി'യില്‍ അണിനിരക്കുന്നത്.

identity first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക