മലയാള നിനിമയ്ക്ക് ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഐ.വി ശശിയുടെയും നടി സീമയുടെയും മകന്‍ അനി ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അനിയാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന് തിരക്കഥയെഴുതുന്നതും അനിയാണ്.
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അനിയുടെ ചിത്രം ചെയ്യുക. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് ചിത്രം ആദി റിലീസ് ചെയ്ത ജനുവരി 26 ന് തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മിക്കുന്നത്.