പുത്തന്‍ വിദേശ മാര്‍ക്കറ്റുകള്‍ തുറന്നു കൊണ്ട് മലയാള സിനിമാ വ്യവസായം മുന്നേറുന്ന കാലമാണിത്. മലയാള സിനിമകള്‍ കേരളത്തിലും ഗള്‍ഫിലും വിതരണം ചെയ്യുന്നത് വര്‍ഷങ്ങളായി പല പ്രമുഖ കമ്പനികളാണെങ്കിലും, ഈ അടുത്തകാലത്തായി യുവ സംരംഭകരും സിനിമകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു പുത്തന്‍ ഡിസ്ട്രിബ്യുഷന്‍ കമ്പനിയാണ് ഹൈസിന് ഗ്ലോബല്‍ വെന്‍ചേഴ്സ്.
കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈസിന് ഗ്ലോബല്‍ വെന്‍ചേഴ്സ് വഴി ഒരുപിടി മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. ആദ്യ ചിത്രം മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകന് രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിന്‍ലാല്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം 'ഹന്ന'യാണ്. ചിത്രം നവംബര്‍ മാസത്തില്‍ തീയേറ്ററുകളില്‍ എത്തും.
അത് കൂടാതെ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍, മുറിവ് എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഹൈസിന് ഗ്ലോബല്‍ വെന്‍ചേഴ്സ് വഴിയാണ്. ഇതിനു പുറമേ നിരവധി ചിത്രങ്ങള്‍ ഇവര്‍ മലയാളത്തില്‍ നിന്ന് ഗള്‍ഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് മാര്‍ക്കറ്റായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാ മലയാള ചിത്രങ്ങള്‍ക്കും എത്താനുള്ള വാതില്‍ കൂടിയാണ് ഈ കമ്പനി തുറന്നിടുന്നത്.
അത്കൊണ്ട് തന്നെ ഇത്തരമൊരു കമ്പനി വലിയ വിജയം വരിക്കേണ്ടത് മലയാള സിനിമയ്ക്കു തന്നെ ആവശ്യമായ കാര്യം കൂടിയാണ്. മികച്ച തുടക്കം നേടിയ ഈ പുത്തന്‍ സംരംഭം കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമെന്നു തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്നവരുടേയും പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വഴിയോ www.hyzinglobalventures.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്