Latest News

സുമലതയ്ക്ക് പ്രേമനോട്ടം പഠിപ്പിച്ച് കൊടുത്തു സംവിധായകന്‍; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ലാക്കേഷന്‍ വീഡിയോ വൈറല്‍ 

Malayalilife
 സുമലതയ്ക്ക് പ്രേമനോട്ടം പഠിപ്പിച്ച് കൊടുത്തു സംവിധായകന്‍; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ലാക്കേഷന്‍ വീഡിയോ വൈറല്‍ 

പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിക്കൊണ്ട് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. 

രസകരമായ വീഡിയോയില്‍ സുരേശന്റെ പ്രണയനോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും തുടര്‍ന്ന് അത് അഭിനയിച്ചുഫലിപ്പിക്കുന്ന നായികയെയും കാണാം. രാജേഷ് മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ 'സേവ് ദ ഡേറ്റ്' വീഡിയോയും വൈറലായിരുന്നു

രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ 'സേവ് ദ ഡേറ്റ്' വീഡിയോയും വൈറലായിരുന്നു. മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. 

ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ആയ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'ഹൃദയ ഹാരിയായ പ്രണയകഥ 'ലൂടെ തിരികെ എത്തുന്നത്

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മ്മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടി ചായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ. മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിന്‍സെന്റ്.


ക്രിയേറ്റീവ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ആര്‍ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍:അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിജി പ്രേമന്‍, സ്പെഷ്യല്‍ കോസ്റ്റ്യൂം: സുജിത്ത് സുധാകരന്‍, മേക്ക് അപ്പ്: ലിബിന്‍ മോഹനന്‍, സ്റ്റണ്ട്സ്: മാഫിയ ശശി, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുല്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈന്‍:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാന്‍സിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ് അനഘ, റിഷ്ധാന്‍.


            

hridaya hariyaya pranayakadha location video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES