മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പഠിച്ച കോളേജില്‍ വീണ്ടുമെത്തിയതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് സമൂഹ മാധ്യമത്തിലൂടെ. കോളേജില്‍ ഒരു ഉദ്ഘാടനത്തിനെത്തിയതാണ് താരം. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാനാണ് താരം എത്തിയത്. ഈ കോളേജിലായിരുന്നു ഹണി റോസ് പഠിച്ചതും.അവിടെയെത്തിയ താരത്തെ ഒരു പെണ്‍കുട്ടി കെട്ടിപിടിച്ച് കൂറെ ഉമ്മകള്‍ നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒപ്പം ഇരുവരും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. ശേഷം പിന്നെ വരാം എന്ന് പറഞ്ഞ് താരം പോകുന്നതും കാണാം.
'ഈ നിമിഷങ്ങളാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ നിധി' എന്ന അടിക്കുറിപ്പും ഹണി റോസ് വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്.
ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും താരത്തിന്റെ വീഡിയോകള്‍ ഏറെ വൈറലാകുന്നവയാണ്.