അഭിനേത്രി ഹണി റോസ് അതിഥിയായി എത്തിയ ജ്വല്ലറി ഉദ്ഘാടന വേദിയില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗവും അധിക്ഷേപ പരാമര്‍ശവും വിവാദത്തില്‍. കണ്ണൂര്‍ ആലക്കോട് നടന്ന ജ്വലറി ഉദ്ങഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണം.
പൊതുവേദിയില്‍ വച്ച് നടിയെ കുറിച്ച് ബോചെ പറഞ്ഞ കാര്യങ്ങളാണ് വിവാദ മായിരിക്കുന്നത്. ഹണിയെ കാണുമ്പോള്‍ മഹാഭാരതത്തിലെ ഒരു കഥാപാത്രം ഓര്‍മ്മ വരുമെന്നായിരുന്നു താരം പരാമര്‍ശിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.
ഹണി റോസിനെ, അവരെ കാണുമ്പോള്‍ എനിക്ക് .... ഓര്‍മ്മ വരുന്നു എന്ന് പറഞ്ഞായിരുന്നു ഉദ്ഘാടന ചടങ്ങിലേക്ക് ഹണി റോസിനെ ബോബി ചെമ്മണ്ണൂര്‍ സ്വാ?ഗതം ചെയ്തത്. ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ഹണി റോസ് സന്ദര്‍ശിക്കവേ നെക്ലസ് കഴുത്തില്‍ അണിയിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ചുറ്റും കറക്കുകയും ഇവിടെ നിക്കുമ്പോള്‍ മാലയുടെ മുന്‍ഭാഗമേ കാണൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്ന് പറഞ്ഞു.
മുമ്പും ലൈംഗികാധിക്ഷേപ പരാമര്‍ശത്തിന്റെയും ദ്വയാര്‍ത്ഥ പ്രയോ?ഗങ്ങളുടെയും പേരില്‍ ബോബി ചെമ്മണ്ണൂര്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഓറഞ്ച് കോഓര്‍ഡ് സെറ്റ് ധരിച്ചാണ് ഹണി റോസ് ചടങ്ങിന് എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ബോബി ചെമ്മണൂരിന് എതിരെ വിമര്‍ശനവുമായി എത്തുന്നത്. ബോബി ചെമ്മണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നാണ് വിമര്‍ശനം. എത്ര കുടുംബങ്ങള്‍ക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകാരമാണെന്നും വിമര്‍ശിക്കുന്നവരുണ്ട്. അതിനിടെ ബോബി ചെമ്മണൂരിനെതിരെ പ്രതികരിക്കാതിരുന്നതില്‍ ഹണി റോസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്. ഹണി കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്..