Latest News

രാഹുല്‍ ഈശ്വര്‍ ക്ഷേത്ര പൂജാരി ആവാതിരുന്നത് നന്നായി; പൂജാരിയായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് അദ്ദേഹം ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ; സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ല; രാഹുല്‍ ഈശ്വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ്

Malayalilife
രാഹുല്‍ ഈശ്വര്‍ ക്ഷേത്ര പൂജാരി ആവാതിരുന്നത് നന്നായി; പൂജാരിയായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് അദ്ദേഹം ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ; സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ല; രാഹുല്‍ ഈശ്വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ്

ബോബി ചെമ്മണൂരിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചകളില്‍ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഈശ്വരിനെതിരെ ഹണി റോസ് രംഗത്ത്.ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രംഗത്ത് എത്തിയ  രാഹുല്‍ ഈശ്വറിനെ വിമര്‍ശിക്കുകയാണ് ഹണി റോസ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്.


ഹണി റോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ 

ശ്രീ രാഹുല്‍ ഈശ്വര്‍

താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും.

പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.

എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം. ഇതായിരുന്നു നടിയുടെ കുറിപ്പ

ഹണി റോസ് സ്വയം മാര്‍ക്കറ്റ് ചെയ്തുവെന്നും തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ ആരോപണം. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. ബോബി ചെമ്മണ്ണൂര്‍ ചെയ്തതില്‍ ധാര്‍മ്മികമായി യാതൊരു തെറ്റുമില്ല. ഫറ ഷിബില ഉള്‍പ്പെടെയുള്ള നടിമാര്‍ തന്നെ ഹണി റോസിനെ വിമര്‍ശിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നും രാഹുല്‍ ചര്‍ച്ചയ്ക്കിടയില്‍ ചൂണ്ടിക്കാട്ടി.


രു സ്ത്രീയോടും ഒരു രീതിയിലും ആഭാസം പറയുന്നതോ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നതോ ഒരു സമൂഹവും അംഗീകരിക്കില്ല. പക്ഷെ അഭിനേത്രി തന്നെയായ ഫറ ഷിബില പററഞ്ഞ അഭിപ്രായവും ഈ കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം.ആണനോട്ടങ്ങളേയും മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തേയും ഇവിടുത്തെ പല ആളുകളും ചൂഷണം ചെയ്യുന്നുണ്ട്. അതിന് മാര്‍ക്കറ്റ് ഉണ്ടാക്കുന്നുണ്ട്. അതിന് ശേഷം അത്തരത്തില്‍ നോട്ടങ്ങള്‍ വന്നുവെന്ന് പറഞ്ഞ് ഇരവാദം പറയുന്നതില്‍ അര്‍ത്ഥമുണ്ടോയെന്ന സ്ത്രീയായ ഫറ ഷിബില തന്നെ നിലപാട് ഉയര്‍ത്തുമ്പോള്‍ അതുംകൂടി ചേര്‍ത്ത് വെച്ച് ഈ സംഭവം വായിക്കണം

കുന്തി എന്ന് വിളിക്കുന്നതൊന്നും ഒരുകാലത്തും യോജിക്കാന്‍ സാധിക്കില്ല. പക്ഷെ മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടന്‍ ഇതേ ഡയലോഗ് ഇതേ അഭിനേത്രിയോട് പറയുകയും അതിന് ആള്‍ക്കാര് കൈയ്യടിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ഡയലോഗ് സിനിമയില്‍ പറഞ്ഞിട്ട് പ്രതിഫലം മേടിച്ചതിന് ശേഷം തന്റെ ഈ ചെയ്തികള്‍ക്ക് യാതൊരു റിഫ്‌ലക്ഷന്‍സും ഉണ്ടാകില്ലെന്ന് ആരും കരുതരുത്. മോശമായി കമന്റ് ചെയ്യരുത് എന്നാല്‍ മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അത് അക്‌നോളജ് ചെയ്യാനെങ്കിലും മനസ് കാണിക്കണം. കണ്ണടച്ച് ഇരുട്ടാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ ഒരാളെങ്കിലും കരുതാതിരുന്നിട്ടുണ്ടോ ഹണിറോസിന്റെ വസ്ത്രധാരണം ഓവറല്ലേയെന്ന്. ഫറ ഷിബില ചൂണ്ടിക്കാട്ടുന്നുണ്ട് സ്വന്തം വള്‍ഗര്‍ വീഡിയോ അവര്‍ തന്നെ പ്രമോട്ട് ചെയ്യുന്നുണ്ടെന്ന്. ഇന്നലെ തന്നെ ബോബി ചെമ്മണ്ണൂര്‍ മാപ്പ് പറയാന്‍ തയ്യാറായതാണ്. അദ്ദേഹം പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പക്ഷെ വള്‍ഗര്‍ വസ്ത്രം ധരിച്ച് ഞാനൊന്നും അറിഞ്ഞില്ലേ രാമാനാരായണ എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. ഇതായിരുന്നു രാഹുല്‍ ഈശ്വരന്റെ വാദം.

honey rose post about rahul eswar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക