Latest News

ഹിമാചലിലെ പ്രളയബാധിത മേഖലയില്‍ മഞ്ജുവാര്യര്‍ കുടുങ്ങിയെന്ന് ആദ്യം അറിയിച്ചതും സഹായം അഭ്യര്‍ത്ഥിച്ചതും ദിലീപ്;  രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഹൈബി ഈഡന്‍  

Malayalilife
topbanner
ഹിമാചലിലെ പ്രളയബാധിത മേഖലയില്‍ മഞ്ജുവാര്യര്‍ കുടുങ്ങിയെന്ന് ആദ്യം അറിയിച്ചതും സഹായം അഭ്യര്‍ത്ഥിച്ചതും ദിലീപ്;  രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഹൈബി ഈഡന്‍  

ഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ മഞ്ജു വാര്യരെ സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് മുപ്പതോളം പേരടങ്ങുന്ന സംഘത്തോടൊപ്പം പ്രളയത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മഞ്ജുവാര്യര്‍ എന്ന അവിടെയുള്ള ഭക്ഷണം പോലും ഇപ്പോള്‍ തീരാറാവുന്ന സാഹചര്യമാണുള്ളത്, എന്നാണ്. മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും മുന്‍ എംപി എ. സമ്ബത്തും അറിയിച്ചതായി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ കൂട്ടിച്ചേര്‍ക്കുന്നു.


ഹിമാചലില്‍ പ്രളയത്തില്‍ അകപ്പെട്ട മഞ്ജുവാര്യരെ അടിയന്തരമായി രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ ആദ്യം വിളിച്ചത് ദിലീപിനെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എം.പി. തന്റെ ഫേസ്ബകുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചത് നടന്‍ ദിലീപാണ് എന്നും മഞ്ജുവിനെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും ഹൈബി പറയുന്നു.

ഇതേ തുടര്‍ന്ന്, ഹൈബി ഈഡന്‍ കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം.പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും ഏവരെയും അറിയിക്കുന്നു. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞാണ് ഹൈബി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹൈബി ഈഡന്റെ ഫേസ്ബുക് പോസ്റ്റ് :- 

'മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന.
 

hiibee eedan fb post about manju warrier and dileep

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES