ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു;ലാലേട്ടന്‍ ശരിക്കും അഭിനയത്തിന്റെ ലാല്‍സാര്‍ ആവുന്നു;അനശ്വരകുട്ടിയെ കാത്ത് നിരവധി കഥപാത്രങ്ങള്‍ ഇനിയും വരി നില്‍ക്കും; നേര് കണ്ട ശേഷം ഹരിഷ് പേരടി പങ്ക് വച്ച കുറിപ്പ്

Malayalilife
 ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു;ലാലേട്ടന്‍ ശരിക്കും അഭിനയത്തിന്റെ ലാല്‍സാര്‍ ആവുന്നു;അനശ്വരകുട്ടിയെ കാത്ത് നിരവധി കഥപാത്രങ്ങള്‍ ഇനിയും വരി നില്‍ക്കും; നേര് കണ്ട ശേഷം ഹരിഷ് പേരടി പങ്ക് വച്ച കുറിപ്പ്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമാണ് നേര്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുകയാണ്. റിലീസ് ചെയ്ത് ഒരു വാരം പിന്നിടുമ്പോള്‍ 50 കോടി ക്‌ളബിലേക്ക് സിനിമ കടന്നു കഴിഞ്ഞു. 

മോഹന്‍ലാലിന്റെ അഭിനയമികവിനൊപ്പം മറ്റുതാരങ്ങളും ചേര്‍ന്നതോടെ കുടുംബ പ്രേക്ഷകരും നേരിനെ ഏറ്റെടുത്തു. ഇപ്പോളിതാ നടന്‍ ഹരീഷ് പേരടി ചിത്രം കണ്ട ശേഷം കുറിച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഒരു മയക്കുമരുന്നും കുത്തിവയ്ക്കാതെ പ്രേക്ഷക മനസിനെ നേരെയങ്ങ് കീറിമുറിച്ചു എന്നാണ് ആമുഖമായി ഹരീഷ് കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജിത്തു ജോസഫ് ഒരു മയക്കുമരുന്നും കുത്തിവെക്കാതെ പ്രേക്ഷക മനസ്സിനെ നേരെയങ്ങ് കീറിമുറിച്ചു...മുറിക്കുന്ന ഒരോ ഞരമ്പുകളും നിരാലംബരായ പാവം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണെന്ന് അയാള്‍ നമ്മെ ഒരോ നിമിഷത്തിലും ബോധ്യപ്പെടുത്തുമ്പോള്‍ ആ വേദന സാധാരണ പ്രേക്ഷകന്റെ ലഹരിയായിമാറുന്നു...ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരാള്‍ അയാളുടെ തൊഴിലിനോട് കാണിക്കുന്ന സത്യസന്ധത ലാലേട്ടന്‍ ശക്തമായി പകര്‍ന്നാടി..ആ പകര്‍ന്നാട്ടം ഒരു നൂല്‍ പാലത്തിലൂടെയുള്ള അഭിനയതികവിന്റെ സമര്‍ത്ഥമായ നടത്തമാണ്..ലാലേട്ടന്‍ ശരിക്കും അഭിനയത്തിന്റെ ലാല്‍സാര്‍ ആവുന്നു...

അനശ്വരകുട്ടിയെ കാത്ത് നിരവധി കഥപാത്രങ്ങള്‍ ഇനിയും വരി നില്‍ക്കും... ആശംസകള്‍...സിദ്ധിഖേട്ടന് ശരിക്കും സുപ്രിംകോടതിയിലാണ് ജോലി എന്ന് തോന്നി പോയി...ഗംഭീരം...ജഗദിഷേട്ടാ നിങ്ങളുടെ നിഷ്‌കളങ്കത വല്ലാതെ വീര്‍പ്പുമുട്ടിച്ചു... സ്‌നേഹം...എല്ലാവരും തകര്‍ത്തു...ഒരോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍പോലും നേരിന്റെ വഴിയിലൂടെമാത്രം...സാധാരണക്കാരില്‍ സാധാരണക്കാരനായ അയാള്‍ ഒട്ടും ആര്‍ഭാടങ്ങളില്ലാതെ ആള്‍ക്കൂട്ടത്തില്‍ ലയിക്കുമ്പോള്‍ ജിത്തുസാര്‍ താങ്കള്‍ വീണ്ടും വീണ്ടും നല്ല സംവിധായകനാവുന്നു...ശരിക്കും നേര്.

hareesh peradi about neru

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES