Latest News

ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം; എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായില്‍;ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട്'; മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചത്

Malayalilife
 ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം; എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായില്‍;ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട്'; മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചത്

'മലൈക്കോട്ടൈ വാലിബനി'ലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ ഹരീഷ് പേരടി. ആറ് മാസമായി താന്‍ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തില്‍ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് പൂര്‍ത്തിയായെന്നും ഹരീഷ് പേരടി സമൂഹമാധ്യമത്തില്‍ കുറിച്ചു.ലാലേട്ടനൊപ്പമുളള പൊന്നാട അണിയിക്കുന്ന ചിത്രവും ഹരീഷ് പങ്കുവച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു...ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കണ്‍ ചിമ്മിയപ്പോള്‍..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങള്‍ എന്ന മനുഷ്യരെയും ഒന്നും വേര്‍തിരിക്കാന്‍ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്‌നേഹ മുഹൂര്‍ത്തം ...ലാലേട്ടാ.... ഹരീഷ് കുറിച്ചു.

അതേസമയം, ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുണ്ടാകും. ക്രിസമസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മറ്റു താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവര്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.

 

hareesh peradi latest fb post about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES