മലയാള സിനിമയിലും മിമിക്രി, സ്‌കിറ്റ് രംഗത്തും നിറഞ്ഞുനില്‍ക്കുകയും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്ത നടനാണ് ഹരീഷ് കണാരന്‍, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന താരം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലില്‍ ജാലിയന്‍ കണാരന്‍ എന്ന വേഷപ്പകര്‍ച്ചയിലൂടെ ആണ് മലയാളീ മനസ്സില്‍ സ്ഥാനം പിടിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളാണ് താരത്തെ തേടി എത്തിയതും. അടുത്തിടെയാണ് അദ്ദേഹം തന്റെ പഴയ വീട് പുനര്‍നിര്‍മ്മിച്ച് ആരാധകരെയെല്ലാം അത്ഭുതപ്പെടുത്തിയ വീടാക്കി മാറ്റിയത്. സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയ വീടിന്റെ ദൃശ്യങ്ങളിലാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും മലയാല്‍കള്‍ അറിഞ്ഞത്.
ഭാര്യ സന്ധ്യയും രണ്ടു മക്കളും ഭാര്യാമാതാവും അടങ്ങുന്ന ചെറിയ കുടുംബമാണ് ഹരീഷ് കണാരന്റേത്. പത്തുവര്‍ഷം പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഹരീഷ് കണാരനും സന്ധ്യയും. ആദ്യ തവണ പത്താം ക്ലാസില്‍ തോറ്റ ഹരീഷ് രണ്ടാം തവണ പരീക്ഷ എഴുതാന്‍ പോയപ്പോഴാണ് സന്ധ്യയെ പരിചയപ്പെട്ടത്. അവിടെ തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. അന്നു മുതലേ മിടുക്കിയായിരുന്നു സന്ധ്യ. പതിനെട്ടു വര്‍ഷത്തോളം സംഗീതം പഠിച്ച സന്ധ്യ പന്ത്രണ്ടു വര്‍ഷം പ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കു തന്നെ ഹരീഷിന്റെ നാട്ടില്‍ സംഗീതം പഠിപ്പിക്കാന്‍ സന്ധ്യ വന്നിരുന്നു.
സന്ധ്യ പാട്ടു പഠിപ്പിക്കുവാന്‍ എത്തുന്ന സ്ഥലങ്ങളില്‍ എല്ലാം ഹരീഷ് എത്തുകയും പ്രണയം തുറന്നു പറയുകയും ആയിരുന്നു. 10വര്‍ഷത്തോളം ഈ പ്രണയം മുന്നോട്ടു കൊണ്ടു പോയ ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അന്നു മുതല്‍ക്കേ വീടൊരു സ്വപ്നമായിരുന്നു ഹരീഷിനും ഭാര്യയ്ക്കും. കോഴിക്കോടെ പെരുമണ്ണയാണ് ഹരീഷിന്റെ സ്വദേശം. അമ്മയുടെ നാടാണത്. അമ്മ മരിച്ചു പോവുകയും അവിടെയുണ്ടായിരുന്ന തറവാട് വീട് പൊളിഞ്ഞു പോവുകയും ചെയ്തപ്പോള്‍ അമ്മയുടെ പേരിലുണ്ടായിരുന്ന 20 സെന്റ് സ്ഥലം വിറ്റ് മറ്റൊരു 27 സെന്റ് ഭൂമിയില്‍ വീട് വെക്കുകയായിരുന്നു. വിവാഹശേഷം സന്ധ്യയെയും കൊണ്ട് കയറിച്ചെല്ലുന്നത് ആ വീട്ടിലേക്കാണ്. അന്ന് ആ വീടിന്റെ ഫ്ലോറിങ് പോലും ചെയ്തിരുന്നില്ല.
പിന്നീടാണ് ആ വീട് നവീകരിക്കുകയും വീണ്ടും അത് കേരളീയ സ്‌റ്റൈലിലുള്ള പഴയ തറവാടുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനിലേക്ക് ഇപ്പോള്‍ മാറ്റുകയും ചെയ്തത്. പലരും കോടികള്‍ വിലയുള്ള കോണ്‍ക്രീറ്റ് സൗധങ്ങളും വില്ലകളും ഫ്‌ളാറ്റുകളും എല്ലാം വാങ്ങുന്ന കാലത്ത് സ്വന്തം നാട്ടില്‍ തന്നെ പഴമയില്‍ ഉറച്ചു നില്‍ക്കുന്ന വീടാണ് ഹരീഷ് പണികഴിപ്പിച്ചിരിക്കുന്നത്. എന്തായാലും ഹരീഷിന്റെ പുതിയ വീട് താരങ്ങള്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു. വേറിട്ടകാലത്ത് വേറിട്ട ശൈലിയില്‍ വീട് നിര്‍മ്മിക്കുവാന്‍ കാണിച്ച ഹരീഷിന്റെ മനസിനെ അഭിനന്ദിക്കുകയാണ് ആരാധകരിപ്പോള്‍. രണ്ടു നിലയിലായി പണിത വീടിനു മുകളില്‍ ഓടാണ് പാകിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. വീടിന്റെ അകത്തളങ്ങളും പഴമയുടെ പ്രൗഢിയില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ഈ വീടിന് ചെലവായി കാണുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയാണ് ഹരീഷിന്റെ ജന്മ ദേശം. രാമചന്ദ്രമേനോന്‍, സരോജിനി ദമ്പതികളുടെ ഏക മകന്‍ കൂടിയാണ് ഹരീഷ്. ഹരീഷ് തന്റെ രണ്ടാം ക്ലാസ്സ് പഠന സമയത്താണ് അമ്മയുടെ വേര്‍പാട്. തുടര്‍ന്ന് താരത്തിന്റെ അച്ഛന്‍ രാമചന്ദ്രന്‍ രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തിരുന്നു കുറേക്കാലം മാങ്കാവുള്ള അമ്മാവന്റെ വീട്ടിലായിരുന്നു താമസം എങ്കിലും പിന്നീട് അച്ഛന്‍ രണ്ടാനമ്മയുടെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മിമിക്രിയില്‍ ഒക്കെ പരീക്ഷിക്കാറുള്ള താരത്തിന്റെ അഭിനയത്തിലെ ഗുരു എന്ന് പറയുന്നത് നാടകരംഗത്തുനിന്ന് പിന്നീട് സിനിമയിലെത്തി തിളങ്ങിയ ഹരീഷ് പേരടി തന്നെയാണ്. കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം പഠിപ്പിച്ച നാറ്റം എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു. നടന്‍ ദിലീപിന്റെ കടുത്ത ആരാധകന്‍ കൂടിയായ താരം ദിലീപിന്റെ ശബ്ദം എല്ലാം അനുകരിക്കുകയും ചെയ്തിരുന്നു.
മിമിക്രിയും നാടകവുമായി നടക്കുന്നതിനിടയിലാണ് ഹരീഷ് സിനിമയുടെ ലോകത്തെത്തി ചേരുന്നത്. ഇന്ന് മലയാളസിനിമയിലെ ഹാസ്യനടന്മാരില്‍ ശ്രദ്ധേയനാണ് ഹരീഷ്