ഗുളികന്‍ തെയ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ;ഗു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

Malayalilife
ഗുളികന്‍ തെയ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ;ഗു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു.സൂപ്പര്‍ നാച്വറല്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാളികപ്പുറത്തിലൂടെ പ്രേക്ഷകരുട മനം കവര്‍ന്ന ദേവനന്ദയുടെ ഏറ്റം മികച്ച പെര്‍ഫോമന്‍സിന് വേദിയാകുന്നതാണ് ഈ ചിത്രം.സൈജുക്കുറുപ്പ് , നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു,കുഞ്ചന്‍, ലയാ സിംസണ്‍, അശ്വതി മനോഹര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം - ജോനാഥന്‍ ബ്രൂസ്
ഛായാഗ്രഹണം - ചന്ദ്രകാന്ത് മാധവ്.
എഡിറ്റിംഗ് - വിനയന്‍ എം.ജി. നിര്‍മ്മാണ നിര്‍വഹണം - എസ്. മുരുകന്‍.
കുട്ടികളെ പ്രധാനമായും കേന്ദ്രമാക്കി അവതരിപിക്കുന്ന സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ ഫാന്റെ സി ചിത്രമാണിത്.
കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കും വിധത്തില്‍ ക്ലീന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
വാഴൂര്‍ ജോസ്.

gu malayalam movie secondlook

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES