Latest News

നിലമ്പൂരാകുമ്പോള്‍ പറയണേ മോനേ...! ഫൈള്റ്റ് യാത്രയില്‍ സുരേഷ് ഗോപി കണ്ടുമുട്ടിയ മുത്തശ്ശി; ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
നിലമ്പൂരാകുമ്പോള്‍ പറയണേ മോനേ...! ഫൈള്റ്റ് യാത്രയില്‍ സുരേഷ് ഗോപി കണ്ടുമുട്ടിയ മുത്തശ്ശി; ഏറ്റെടുത്ത് ആരാധകര്‍ 

വിമാനയാത്രയില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒരു മകന്റെ വാത്സല്യത്തോടെ നടന്‍ അതിനുത്തരവും നല്‍കുന്നു.

വിമാനയാത്രക്കിടയിലാണ് നടനും എം.പിയപുമായ സുരേഷ് ഗോപിയുടെ സീറ്റിനടുത്തായി മുത്തശ്ശി ഇരുന്നത്. ഏറെ നേരം ഫ്‌ളൈറ്റില്‍ ഇരുന്നതിന്റെ മടുപ്പ് ക്ഷമിച്ച ശേഷമാണ് മുത്തശ്ശി അടുത്തിരുന്ന താരത്തിനോട് ചോദ്യമുയര്‍ത്തിയത്. മോനെ നിലമ്പൂര്‍ എത്താറായോ എന്നായിരുന്നു സുരേഷ് ഗോപിയോടായി മുത്തശ്ശി ചോദിച്ചത്. 

ഇതിന് വിനിതനായി വളരെ വാത്സല്യത്തോടെ തന്നെ താരം ഉത്തം നല്‍കുകയും ചെയ്തു. നിലമ്പൂര്‍ എത്താറായാല്‍ ഞാന്‍ പറയാം മുത്തശ്ശി എന്നായിരുന്നു താരം മറുപടി നല്‍കിയത്. അവിടുന്ന ഞങ്ങള്‍ക്ക് കുറേ പോകാനുണ്ടെന്ന് മുത്തശ്ശി തിരിച്ച് മറുപടിയും നല്‍കി. അവിടെ വണ്ടികാണുമോ എന്ന് മുത്തശ്ശി പരിഭവിച്ചപ്പോള്‍ വണ്ടിയില്ലെങ്കില്‍ നമുക്ക് സൈക്കിള്‍ റിക്ഷ ഇടപാട് ചെയ്യാമെന്നും താരം മറുപടി നല്‍കി. 

ഇത് മനസിലാവത്ത വണ്ണം മുത്തശ്ശി സമീപ സീറ്റിലിരുന്ന മകളോട് ചോദ്യവും ഉന്നയിച്ചു. സൈക്കിള്‍ റിക്ഷ എന്നത് വ്യക്തമായപ്പോള്‍ പൈസ എത്രവേണേലും കൊടുക്കാം ഓന്‍ എന്റെ കയ്യില്‍ പൈസ തന്നിട്ടുണ്ട് മോനെ എന്നും മറുപടി നല്‍കി. ഇതിന് മുത്തശ്ശിയുടെ പരിഭവം പറച്ചിലുമെല്ലാം തലയാട്ടി ഒരുകുട്ടിയെ പോലെ താരം കേട്ടിരിക്കുകയും ചെയ്തു. സമീപത്തിരുന്ന മകളാണ് ഈ ദൃശ്്യം ഫോണില്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ മുത്തശ്ശിയേ ഏറ്റെടുത്തിര്ക്കുകയാണ്.
 

grandma suresh gopi meet at flight

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES