മലയാളത്തിന്റെ പ്രിയ സംഗീത സംവിധാകയന്‍ ഗോപി സുന്ദറിന്റെ പേര്
വാര്‍ത്തകളില്‍ എപ്പോഴും ഇടംപിടിക്കാറുണ്ട്. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ബന്ധവും തുടര്‍ന്ന് അമൃത സുരേഷുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം ഗായിക അമൃത സുരേഷുമായി ഇഷ്ടത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും താരങ്ങള്‍ വെളിപ്പെടുത്തി. പിന്നാലെ അമൃതയുടെ കൂടെയുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതിനുള്ളില്‍ താരങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തെന്നും രണ്ടാളും വേര്‍പിരിഞ്ഞതായിട്ടും വാര്‍ത്തകള്‍ വന്നു. ഇതിനിടെ ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോസും പലതരം പ്രചരണങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ വീണ്ടും ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലൊരു ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെയായി സംഗീത പരിപാടികള്‍ക്കും മറ്റുമായി ഗോപി സുന്ദര്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലായും പങ്കുവെച്ചത്. തന്റെ കൂടെയുണ്ടായിരുന്ന ചില യുവഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. ഇതിന് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും താരം പുതിയ റിലേഷന്‍ഷിപ്പ് ആരംഭിച്ചോ എന്നതായിരുന്നു.
ഗാപിയും പ്രിയാ നായര്‍ എന്ന യുവതിയും കൂടിയുള്ള ഒരു ചിത്രം വൈറലായിരുന്നു. അതിനു മറുപടിയായി 'ഇതെന്റെ ജീവിതമാണ്' എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഗോപി സുന്ദര്‍ അതിന് മറുപടിയായി നല്‍കിയത്. ഇതിനൊക്കെയുള്ള വിശദീകരണങ്ങള്‍ കൊടുത്തെങ്കിലും വിമര്‍ശനങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഏറ്റവും പുതിയതായി പ്രിയ നായരാണ് ഗോപി സുന്ദറിനൊപ്പമുള്ള പുത്തന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് രസകരമായ ക്യാപ്ഷനാണ് കൊടുത്തിരിക്കുന്നത്. 'ഞാന്‍ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു.' എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗോപിയെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.