തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജെനീലിയ ഡിസൂസ. ക്യുട്ട് നടി എന്ന് പേരുകെട്ട ജെനീലിയ പ്രണയിച്ച് വിവാഹം ചെയ്തത് നടന്‍ റിതേഷ് ദേശ്മുഖിനെയാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളുമുണ്ട്. മാതൃക ദമ്പതികളെന്ന് അറിയപ്പെടുന്ന ഇവര്‍ പൊതുപരിപാടികളില്‍ സജീവസാനിധ്യമാണ്. എന്നാല്‍ എത്ര വലിയ സിനിമാ നടിയെണെങ്കിലും ഭര്‍ത്താവ് വേറെ ഒരു പെണ്ണിനോട് അതിരുവിട്ട് അടുപ്പം കാട്ടിയാല്‍ സിനിമാനടി വെറും ഭാര്യയായി മാറുമെന്നത് സത്യം തന്നെയാണ്. ഇവരുടെ അത്തരത്തിലൊരു വീഡിയോ വൈറലായി മാറിയിരുന്നു.
ഐഫ പുരസ്‌കാര വിതരണ ചടങ്ങിനിടെ നടന്ന ചില സംഭവങ്ങാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മുംബൈയില്‍ വച്ചായിരുന്നു അത്തവണത്തെ ഐഫ പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ റിതേഷും ജെനീലിയയും ഒരുമിച്ചെത്തി. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റയുടെ വരവ്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്നേഹപൂര്‍വം ആശ്ളേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു.
അതിനുശേഷം റിതേഷുമായി പ്രീതി സിന്റ സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. സംസാരിത്തിനിടയില്‍ റിതേഷ് പ്രീതി സിന്റയുടെ കൈകളില്‍ ഉപചാരപൂര്‍വം ചുംബിക്കുകയും കൈകള്‍ ചേര്‍ത്തു പിടിക്കുകയും ചെയ്തു. എന്നാല്‍, റിതേഷിന്റെ സ്നേഹപ്രകടനങ്ങള്‍ ആദ്യം ചിരിയോടെ നോക്കി കണ്ടുകൊണ്ടിരുന്ന ജെനീലയ്ക്ക് പിന്നീടുള്ള സംഭവങ്ങള്‍ അത്രയ്ക്ക് അങ്ങ് പിടിച്ചില്ല. മുഖഭാവം മാറിയ ജെനീലയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ട്വീറ്ററിലും ജെനീലിയയും റിതേഷും പോരിടുകയും ചെയ്തിരുന്നു.ജെനീലിയയുടെ നായകനായിട്ടായിരുന്നു 2003ല്‍ റിതേഷിന്റെ ബോളിവുഡ് അരേങ്ങേറ്റം. 2012ല്‍ ഇരുവരും വിവാഹിതരായി. ഇപ്പോള്‍ അന്നത്തെ ചടങ്ങിന് ശേഷം വീട്ടിലെത്തിയപ്പോള്‍ എന്ത് സംഭവിച്ു എന്ന് കാണിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.