Latest News

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; 'VD13 / SVC54'ന്റെ പൂജയും ഔദ്യോഗിക ലോഞ്ചും നടന്നു  

Malayalilife
 വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; 'VD13 / SVC54'ന്റെ പൂജയും ഔദ്യോഗിക ലോഞ്ചും നടന്നു   

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകന്‍ പരശുറാം പെറ്റ്‌ലക്കൊപ്പമുള്ള പുതിയ ചിത്രത്തിന് തുടക്കമായി. 'VD13/SVC54' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗികമായ ലോഞ്ചും പൂജയും നടന്നു. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് നായകന്‍. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതയായ മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാസു വര്‍മ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. 

ഗീത ഗോവിന്ദം, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയ്യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇതിനോടകം ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി ക്ലാപ്പ് നല്‍കി. ഗോവര്‍ദ്ധന്‍ റാവു ദേവരകൊണ്ട ആദ്യ ഷോട്ട് എടുക്കുകയും, പ്രശസ്ത ഫിനാന്‍ഷ്യര്‍ സട്ടി രംഗയ്യ സ്വിച്ച് ഓണ്‍ കര്‍മ്മവും ചെയ്തു. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

വിജയ് ദേവരകൊണ്ട ആദ്യമായി നിര്‍മ്മാതാക്കളായ ദില്‍ രാജുവും ശിരീഷുമായി കൈകോര്‍ക്കുന്ന #VD13/SVC54 വന്‍ ബഡ്ജറ്റിലാണ് നിര്‍മ്മിക്കുന്നത്. കെ.യു മോഹനന്‍ ഡി.ഒ.പി ആവുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റര്‍: മാര്‍ത്താണ്ഡം കെ വെങ്കിടേഷ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിംഗ് : ട്രെന്‍ഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

geetha govindam movie kombo again

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES