Latest News

ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു; നമ്മള്‍ക്ക് അയ്യോ എന്നൊരു പേടിയുണ്ടാവും; കുറെ വര്‍ഷം എക്‌സ്പീരിയന്‍സ് ഉളള ഒരാളല്ലേ മമ്മൂക്ക; ഒരു ലെജന്‍ഡ് ആണ് മമ്മൂക്ക; വണ്ണിലെ വിശേഷം പങ്കുവച്ച് നടി ഗായത്രി അരുൺ

Malayalilife
ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു; നമ്മള്‍ക്ക് അയ്യോ എന്നൊരു പേടിയുണ്ടാവും; കുറെ വര്‍ഷം എക്‌സ്പീരിയന്‍സ് ഉളള ഒരാളല്ലേ മമ്മൂക്ക; ഒരു ലെജന്‍ഡ് ആണ് മമ്മൂക്ക; വണ്ണിലെ വിശേഷം പങ്കുവച്ച് നടി ഗായത്രി അരുൺ

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ എന്നീ ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്.

മമ്മൂക്കയുടെ വണ്ണിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന നടിയാണ് ഗായത്രി അരുൺ. മമ്മൂക്കയെ തിയ്യേറ്ററില്‍ കാണുന്ന പോലെയാണ് തനിക്ക് നേരിട്ട് കാണുമ്പോഴും തോന്നിയത് എന്ന് നടി പറഞ്ഞു. മമ്മൂക്ക സെറ്റിലേക്ക് വരുന്നത് ഒരു അലമ്പ് ക്ലാസിലേക്ക് പ്രിന്‍സിപ്പല്‍ വരുന്നത് പോലെയായിരിക്കും. അതുപോലത്തെ ഒരു ഫീലാണ് മമ്മൂക്ക സെറ്റിലുളളപ്പോള്‍. എല്ലാവരും പതിയെ ഒകെയെ സംസാരിക്കൂ. അപ്പോ മൊത്തത്തില് നമ്മള്‍ക്ക് അയ്യോ എന്നൊരു പേടിയുണ്ടാവും. മമ്മൂക്കയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനായി, കാരണം കുറെ വര്‍ഷം എക്‌സ്പീരിയന്‍സ് ഉളള ഒരാളല്ലേ, ലെജന്‍ഡ് ആണ് അദ്ദേഹം എന്നും നടി കൂടി ചേർത്തു. 

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 26നാണ് വണ്‍ തിയ്യേറ്ററുകളിലെത്തുന്നത്. 2021 ൽ വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് ബോബി & സഞ്ജയ് എഴുതിയത്. മമ്മൂട്ടി, മുരളി ഗോപി, സിദ്ദിഖ്, ജോജു ജോർജ്, നിമിഷ സജയൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

gayathri arun one malayalam serial movie actress shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES