മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഗായത്രി സുരേഷ്. മിസ് കേരളയായി സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായ ജംനപ്യാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലും ആയി നിരവധി സിനിമകളില്‍ ഗായത്രി സുരേഷ് അഭിനയിച്ചു. സിനിമയിലേതിനേക്കാള്‍ അഭിമുഖങ്ങളിലൂടെയാണ് ഗായത്രി പ്രേക്ഷക ശ്രദ്ധനേടിയിട്ടുള്ളത് എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോളിതാ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗായത്രിയുടെ വാക്കുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
സംവിധായിക ആകാനുള്ള ആഗ്രഹം ആണ് നടി പങ്ക് വച്ചിരിക്കുന്നത്.ഹിറ്റ് ചിത്രങ്ങളായ 'കല്യാണരാമന്‍', 'പാണ്ടിപ്പട' എന്നീ സിനിമകളുടെ ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്ന ആഗ്രഹമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. കൂടാതെ നയന്‍താരയെ പോലൊരു നടിയാകണമെന്നും ഗായത്രി പറയുന്നുണ്ട്.
നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് തന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. സിനിമ എടുക്കുമ്പോള്‍ കല്യാണരാമന് ഒരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം.
പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമയാണെങ്കില്‍ അത് പെണ്ണ് സഫര്‍ ചെയ്യുന്നതും മറ്റുമാണ്. എന്നാല്‍ അതുപോലെ സീരിയസ് റോളുകള്‍ അല്ലാതെ തനിക്ക് കല്യാണരാമന്‍, പാണ്ടിപ്പട അതു പോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം.
താന്‍ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു എന്നാണ് ഗായത്രി അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, 'ഗാന്ധര്‍വ' എന്ന തെലുങ്ക് ചിത്രത്തിലാണ് ഗായത്രി ഒടുവില്‍ അഭിനയിച്ചത്. 2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത 'ഒരേ മുഖം', ദീപു കരുണാകരന്‍ സംവിധാനം ചെയ്ത 'കരിങ്കുന്നം 6എസ്' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 'ഗാന്ധര്‍വ' എന്ന തെലുഗ് ചിത്രമാണ് നടി അവസാനം അഭിനയിച്ചത്. ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.