നടി ഗൗതമിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു മകള്‍ സുബ്ബലക്ഷ്മി എന്ന സുബ്ബു. എന്റെ സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകള്‍. ഞാന്‍ അമ്മയെ എത്ര സ്‌നേഹിക്കുന്നു എന്ന് വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കില്ല. ക്രൂരമായ ഈ ലോകത്ത് അനുകമ്പയുള്ള ആളാണ് അമ്മ. ഇവരെ എന്റെ അമ്മയായി കിട്ടിയതില്‍ എനിക്ക് അഭിമാനവും നന്ദിയുമുണ്ട്. ഈ വര്‍ഷം മുന്‍പത്തേക്കാളും അവര്‍ സന്തോഷവതിയായി ഇരിക്കുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. സമൂഹമാദ്ധ്യമത്തില്‍ സുബ്ബു കുറിച്ചു.
നിങ്ങള്‍ സിസ്റ്റേഴ്‌സാണോ എന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്. പതിനേഴാം വയസില്‍ ദയാമയുഡു എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ഗൗതമിയുടെ വെള്ളിത്തിര പ്രവേശം. പ്രഭുവിന്റെ നായികയായി ഗുരു ശിഷ്യന്‍ ആയിരുന്നു ആദ്യ തമിഴ് ചിത്രം. മോഹന്‍ലാല്‍ നായകനായ ഹിസ് ഹൈനസ് അബ്ദുള്ള എന്നചിത്രത്തിലൂടെ മലയാളത്തിലും എത്തി. വിദ്യാരംഭം, ധ്രുവം, ചുക്കാന്‍, സുകൃതം എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. ഹിന്ദി ഉള്‍പ്പെടെ 5 ഭാഷകളിലായി 120 സിനിമകളില്‍ വേഷമിട്ട ഗൗതമി ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രസ്റ്റ് കാന്‍സര്‍ വന്നിട്ട് പൂര്‍ണമായി ഭേദമായ വ്യക്തിയാണ് ഗൗതമി. അതേക്കുറിച്ച് ബോധവത്കരണവും രോഗികള്‍ക്ക് ചികിത്സ ഉറപ്പിക്കലുമാണ് ഫൗണ്ടേഷന്‍ ചെയ്യുന്നത്.