വിനായകനെ ഇത്രയും സ്‌റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല; ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ്; പല സീനുകളിലും സ്‌പോട്ടില്‍ ഇരുന്ന് നടന്‌ മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം; ധ്രുവനച്ചത്തിരത്തിലെ വിനായകന്റെ വേഷത്തെക്കുറിച്ച് ഗൗതം മേനോന്‍ പറഞ്ഞത്

Malayalilife
 വിനായകനെ ഇത്രയും സ്‌റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല;  ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ്; പല സീനുകളിലും സ്‌പോട്ടില്‍ ഇരുന്ന് നടന്‌ മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം; ധ്രുവനച്ചത്തിരത്തിലെ വിനായകന്റെ വേഷത്തെക്കുറിച്ച് ഗൗതം മേനോന്‍ പറഞ്ഞത്

വിക്രം നായകനായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. 2016ല്‍ ആണ് 'ധ്രുവനച്ചത്തിര'ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ശേഷം 2017ല്‍ ചിത്രീകരണം ആരംഭിച്ചു. എന്നാല്‍ പലകാരണങ്ങളാല്‍ ഷൂട്ടിങ്ങും മറ്റ് കാര്യങ്ങളും നീണ്ടുപോകുക ആയിരുന്നു.  ദീര്‍ഘ നാളത്തെ കാത്തിരിപ്പുകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ എത്താനൊരുങ്ങുകയാണ്.

ചിത്രത്തിന്റെ റിലീസ് വിവരം ഗൗതം മേനോന്‍ പുറത്തുവിട്ടത്. 2023 നവംബര്‍ 24ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വിക്രം ചിത്രം തിയറ്റിലെത്തുന്നത്.റിലീസിന്റെ ഭാഗമായി ചിത്ത്രതിലെ വിനായകന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. 

ഒരു അഭിമുഖത്തിലാണ് ഗൗതം മേനോന്‍ വിവരങ്ങള്‍ പങ്ക് വച്ചത്. വിനായകന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ഈ സിനിമയിലേതെന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കിയത്. വിനായകനെ ഇത്രയും സ്‌റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. വിനായകന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും''എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള താരങ്ങളില്‍ ഒരാളാണ് വിനായകന്‍ സാര്‍. താന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ സ്റ്റെല്‍, വസ്ത്രം, ഞാന്‍ എന്താണ് ആ കഥാപാത്രത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂഡ് എല്ലാം വിശദമായി തന്നെ അദ്ദേഹത്തിന് അറിയണം. വിനായകന്റെ പെര്‍ഫോമന്‍സ് തന്നെ മറികടക്കുന്ന പ്രകടനം നടത്തുമോ എന്ന ആശങ്കയൊന്നും ഇല്ലാതെയാണ് അദ്ദേഹവും സഹകരിച്ചത്. ലൊക്കേഷനില്‍ വിനായകന് മേയ്ക്കപ്പൊക്കെ ചെയ്ത് നല്‍കിയിട്ടുണ്ട് വിക്രം സാര്‍. 

'വിനായകന്റെ പെര്‍ഫോമന്‍സ് തന്നെ ഓവര്‍ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അവര്‍ വളരെ കൂള്‍ ആയിരുന്നു. പല സീനുകളിലും സ്‌പോട്ടില്‍ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം സര്‍ ആണ്. വിനായകന്‍ സാറിനെപ്പോലെ വലിയ നടനെ ഡീല്‍ ചെയ്യുക അത്ര എളുപ്പമല്ല. കാരണം അദ്ദേഹത്തിനു ചില കാര്യങ്ങളില്‍ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്‌റ്റൈല്‍, വേഷം, എന്തു മൂഡ് ആണ് ഞാന്‍ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. ഒരു പ്രശ്‌നവും സൃഷ്ടിക്കാതെ, എനിക്കു വേണ്ടതെന്തോ അതെല്ലാം അവര്‍ നല്‍കി എന്നുമാണ് ഗൗതം മേനോന്‍ പറഞ്ഞത്.

റിലീസ് വിവരം പങ്കുവച്ചു കൊണ്ട് ട്രെയിലറിന് സമാനമായൊരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പക്ക അക്ഷന്‍ സ്‌പൈ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന് വീഡിയോ ഉറപ്പു നല്‍കുന്നു. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജയിലര്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന തമിഴ് സിനിമ കൂടിയാണിത്. ഒപ്പം റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്കുമാര്‍, സിമ്രാന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മനോജ് പരമഹംസ, എസ് ആര്‍ കതിര്‍, സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ധ്രുവനച്ചത്തിര'ത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി ആണ് എഡിറ്റിം?ഗ്. ഹാരിസ് ജയരാജ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ തന്നെയാണ്.  

gautham vasudev menon about vinayakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES